അക്ഷയ് കുമാറും ഇമ്രാൻ ഹാഷ്മിയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന സിനിമയാണ് സെൽഫി. സെൽഫിയുടെ പുതിയ ട്രെയിലർ റിലീസ് ചെയ്തു. പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമ്മൂട് എന്നിവർ തകർത്തഭിനയിച്ച ഡ്രൈവിങ് ലൈസൻസിന്റെ ഹിന്ദി റീമേക്കാണ് സെൽഫി. ചിത്രത്തിൽ പൃഥ്വിരാജ് അവതരിപ്പിച്ച സിനിമാ താരത്തിന്റെ കഥാപാത്രം അക്ഷയ് കുമാറും വെഹിക്കിൾ ഇൻസ്പെക്ടറായി എത്തിയ സുരാജിന്റെവേഷത്തിൽ ഇമ്രാൻ ഹാഷ്മിയുമാണ് എത്തുന്നത്
സെൽഫി സംവിധാനം ചെയ്യുന്നത് രാജ് മേഹ്ത്തയാണ്. റിഷഭ് ശർമയാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണം ഒരുക്കിയിരിക്കുന്നത്. സിനിമ വരുന്ന ഫെബ്രുവരി 24ന് തിയറ്ററുകളിൽ എത്തും. കരൺ ജോഹറിൻറെ ധർമ്മ പ്രൊഡക്ഷൻസ്, അക്ഷയ് കുമാറിൻറെ കേപ് ഓഫ് ഗുഡ് ഫിലിംസ് , ലിസ്റ്റിൻ സ്റ്റീഫൻറെ മാജിക് ഫ്രെയിംസ് എന്നിവയ്ക്കൊപ്പം പൃഥ്വിരാജിൻറെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷൻസും ചേർന്നാണ് സെൽഫിയുടെ നിർമ്മാണം.
ഒരു ചിത്രത്തിനുവേണ്ടി അക്ഷയ് കുമാറും ഇമ്രാൻ ഹാഷ്മിയും ആദ്യമായാണ് ഒരുമിക്കുന്നത്. 2019ൽ പൃഥ്വിരാജും സുരാജ് വെഞ്ഞാറമ്മൂടും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് ഡ്രൈവിങ് ലൈസെൻസ്. അന്തരിച്ച സംവിധായകൻ സച്ചി രചന നിർവഹിച്ച ചിത്രം സംവിധാനം ചെയ്തത് ലാൽ ജൂനിയറായിരുന്നു.
പാർവതി തിരുവോത്ത് മികച്ച രീതിയിൽ അഭിനയം കാഴ്ച്ച വെച്ച 'ഉള്ളൊഴുക്ക്' എന്ന ചിത്രം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണം നേടി…
നടന് ധര്മ്മജന് ബോള്‍ഗാട്ടി രണ്ടാമതും വിവാഹിതനായത് വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. നേരത്തെ വിവാഹം രജിസ്റ്റര്‍ ചെയ്യാത്തത് കൊണ്ട് ഭാര്യയെ വീണ്ടും…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ജിന്റോ വിജയിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള കാര്യം അദ്ദേഹം ഷോയില്‍ ചെയ്തിട്ടുണ്ടാകുമെന്ന് പറയുകയാണ് നടനും…
ബിഗ്ഗ്ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ ബിഗ്ഗ്ബോസിന് ശേഷമുള്ള ആദ്യ വീഡിയോ…
ജില്ലയിലെത്തുന്ന സഞ്ചാരികൾക്ക് ഇനി കാഴ്ചകൾക്കൊപ്പം കണ്ണും മനസും മാത്രമല്ല വാഹനവും ചാർജ് ചെയ്യാം. പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ ഇലക്ട്രിക് വെഹിക്കിള്‍…
നടൻ ആയില്ലെങ്കിലും താരസംഘടന പ്രവർത്തകനായി ശ്രദ്ധിക്കപ്പെട്ടയാൾ ആണ് ഇടവേളബാബക് . ജീവിതത്തില്‍ നിമിത്തങ്ങളില്‍ വിശ്വസിക്കുന്നയാളാണ് താനെന്നു ഇടവേള ബാബു തുറന്നു…