അക്ഷയ് കുമാറും ഇമ്രാൻ ഹാഷ്മിയും നേർക്കുനേർ; സെൽഫി ട്രെയ്‌ലർ

അക്ഷയ് കുമാറും ഇമ്രാൻ ഹാഷ്മിയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന സിനിമയാണ് സെൽഫി. സെൽഫിയുടെ പുതിയ ട്രെയിലർ റിലീസ് ചെയ്തു. പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമ്മൂട് എന്നിവർ തകർത്തഭിനയിച്ച ഡ്രൈവിങ് ലൈസൻസിന്റെ ഹിന്ദി റീമേക്കാണ് സെൽഫി. ചിത്രത്തിൽ…

അക്ഷയ് കുമാറും ഇമ്രാൻ ഹാഷ്മിയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന സിനിമയാണ് സെൽഫി. സെൽഫിയുടെ പുതിയ ട്രെയിലർ റിലീസ് ചെയ്തു. പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമ്മൂട് എന്നിവർ തകർത്തഭിനയിച്ച ഡ്രൈവിങ് ലൈസൻസിന്റെ ഹിന്ദി റീമേക്കാണ് സെൽഫി. ചിത്രത്തിൽ പൃഥ്വിരാജ് അവതരിപ്പിച്ച സിനിമാ താരത്തിന്‌റെ കഥാപാത്രം അക്ഷയ് കുമാറും വെഹിക്കിൾ ഇൻസ്പെക്ടറായി എത്തിയ സുരാജിന്റെവേഷത്തിൽ ഇമ്രാൻ ഹാഷ്മിയുമാണ് എത്തുന്നത്


സെൽഫി സംവിധാനം ചെയ്യുന്നത് രാജ് മേഹ്ത്തയാണ്. റിഷഭ് ശർമയാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണം ഒരുക്കിയിരിക്കുന്നത്. സിനിമ വരുന്ന ഫെബ്രുവരി 24ന് തിയറ്ററുകളിൽ എത്തും. കരൺ ജോഹറിൻറെ ധർമ്മ പ്രൊഡക്ഷൻസ്, അക്ഷയ് കുമാറിൻറെ കേപ് ഓഫ് ഗുഡ് ഫിലിംസ് , ലിസ്റ്റിൻ സ്റ്റീഫൻറെ മാജിക് ഫ്രെയിംസ് എന്നിവയ്‌ക്കൊപ്പം പൃഥ്വിരാജിൻറെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷൻസും ചേർന്നാണ് സെൽഫിയുടെ നിർമ്മാണം.


ഒരു ചിത്രത്തിനുവേണ്ടി അക്ഷയ് കുമാറും ഇമ്രാൻ ഹാഷ്മിയും ആദ്യമായാണ് ഒരുമിക്കുന്നത്. 2019ൽ പൃഥ്വിരാജും സുരാജ് വെഞ്ഞാറമ്മൂടും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് ഡ്രൈവിങ് ലൈസെൻസ്. അന്തരിച്ച സംവിധായകൻ സച്ചി രചന നിർവഹിച്ച ചിത്രം സംവിധാനം ചെയ്തത് ലാൽ ജൂനിയറായിരുന്നു.