ബോളിവുഡിലെ സൂപ്പർ നായികമാരിൽ ഒരാളാണ് ആലിയ ഭട്ട്. മികച്ച വേഷങ്ങൾ ചെയ്ത് ആരാധകരുടെ മനംകവർന്ന ആലിയ ഇപ്പോൾ ഹോളിവുഡിലും ചുവടുറപ്പിക്കാനുള്ള ഒരുക്കത്തിലാണ്. ഗാൽ ഗാഡോട്ട് പ്രധാന വേഷത്തിലെത്തുന്ന ഹാർട്ട് ഓഫ് സ്റ്റോൺ ആണ് ആലിയയുടെ ആദ്യ ഹോളിവുഡ് സിനിമ. ഹാർട്ട് ഓഫ് സ്റ്റോൺ നെറ്റ്ഫ്ലിക്സിൽ ഓഗസ്റ്റ് 11 ന് റിലീസ് ചെയ്യുമെന്നാണ് നിർമ്മാതാക്കൾ അറിയിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയത്. ബ്രസീലിൽ നടന്ന പ്രത്യേക ചടങ്ങിലാണ് ഹാർട്ട് ഓഫ് സ്റ്റോണിന്റെ ട്രെയിലർ അവതരിപ്പിച്ചത്.ബ്രസീലിൽ നടന്ന നെറ്റ്ഫ്ലിക്സ് ഇവന്റിലായിരുന്നു ട്രെയിലർ പുറത്തു വിട്ടത്.ചിത്രത്തിൽ പ്രധാന വേഷത്തിൽ ഫിഫ്റ്റീൻ ഷെയ്ഡ്സ് ഓഫ് ഗ്രേ ഫെയിം ജാമി ഡോർനനും എത്തുന്നുണ്ട്.
ആലിയ ഭട്ടിന്റെ ആദ്യ ആക്ഷൻ ചിത്രം മാത്രമല്ല ഹാർട്ട് ഓഫ് സ്റ്റോൺ മറിച്ച് ആലിയ ഭട്ട് ആദ്യമായി നെഗറ്റീവ് റോൾ അവതരിപ്പിക്കുന്ന സിനിമ കൂടിയാണിത്. ടോം ഹാർപർ ആണ് ചിത്രത്തിന്റെ സംവിധായകൻ.ഗ്രെഗ് റെക്കയുടെ കഥയ്ക്ക് അദ്ദേഹവും ആലിസൺ ഷ്രൂഡറുമാണ് തിരക്കഥ രചിച്ചിരിക്കുന്നത്. അതേ സമയം മകൾ പിറന്നതിന് ശേഷം ആദ്യമായാണ്് ആലിയ ഭട്ടിന്റെ ചിത്രം പുറത്ത് ഇറങ്ങുന്നത്.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…