ആദ്യ ഹോളിവുഡ് ചിത്രത്തിൽ ആലിയ എത്തുന്നത് നെഗറ്റീവ് വേഷത്തിൽ

ബോളിവുഡിലെ സൂപ്പർ നായികമാരിൽ ഒരാളാണ് ആലിയ ഭട്ട്. മികച്ച വേഷങ്ങൾ ചെയ്ത് ആരാധകരുടെ മനംകവർന്ന ആലിയ ഇപ്പോൾ ഹോളിവുഡിലും ചുവടുറപ്പിക്കാനുള്ള ഒരുക്കത്തിലാണ്. ഗാൽ ഗാഡോട്ട് പ്രധാന വേഷത്തിലെത്തുന്ന ഹാർട്ട് ഓഫ് സ്റ്റോൺ ആണ് ആലിയയുടെ…

ബോളിവുഡിലെ സൂപ്പർ നായികമാരിൽ ഒരാളാണ് ആലിയ ഭട്ട്. മികച്ച വേഷങ്ങൾ ചെയ്ത് ആരാധകരുടെ മനംകവർന്ന ആലിയ ഇപ്പോൾ ഹോളിവുഡിലും ചുവടുറപ്പിക്കാനുള്ള ഒരുക്കത്തിലാണ്. ഗാൽ ഗാഡോട്ട് പ്രധാന വേഷത്തിലെത്തുന്ന ഹാർട്ട് ഓഫ് സ്റ്റോൺ ആണ് ആലിയയുടെ ആദ്യ ഹോളിവുഡ് സിനിമ. ഹാർട്ട് ഓഫ് സ്റ്റോൺ നെറ്റ്ഫ്‌ലിക്‌സിൽ ഓഗസ്റ്റ് 11 ന് റിലീസ് ചെയ്യുമെന്നാണ് നിർമ്മാതാക്കൾ അറിയിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയത്. ബ്രസീലിൽ നടന്ന പ്രത്യേക ചടങ്ങിലാണ് ഹാർട്ട് ഓഫ് സ്റ്റോണിന്റെ ട്രെയിലർ അവതരിപ്പിച്ചത്.ബ്രസീലിൽ നടന്ന നെറ്റ്ഫ്‌ലിക്‌സ് ഇവന്റിലായിരുന്നു ട്രെയിലർ പുറത്തു വിട്ടത്.ചിത്രത്തിൽ പ്രധാന വേഷത്തിൽ ഫിഫ്റ്റീൻ ഷെയ്ഡ്‌സ് ഓഫ് ഗ്രേ ഫെയിം ജാമി ഡോർനനും എത്തുന്നുണ്ട്.

ആലിയ ഭട്ടിന്റെ ആദ്യ ആക്ഷൻ ചിത്രം മാത്രമല്ല ഹാർട്ട് ഓഫ് സ്റ്റോൺ മറിച്ച് ആലിയ ഭട്ട് ആദ്യമായി നെഗറ്റീവ് റോൾ അവതരിപ്പിക്കുന്ന സിനിമ കൂടിയാണിത്. ടോം ഹാർപർ ആണ് ചിത്രത്തിന്റെ സംവിധായകൻ.ഗ്രെഗ് റെക്കയുടെ കഥയ്ക്ക് അദ്ദേഹവും ആലിസൺ ഷ്രൂഡറുമാണ് തിരക്കഥ രചിച്ചിരിക്കുന്നത്. അതേ സമയം മകൾ പിറന്നതിന് ശേഷം ആദ്യമായാണ്് ആലിയ ഭട്ടിന്റെ ചിത്രം പുറത്ത് ഇറങ്ങുന്നത്.