നടി അസിൻ വിവാഹമോചനത്തിലേക്കോ?ഭർത്താവ് രാഹുൽ ശർമ്മയ്ക്കൊപ്പമുള്ള ചിത്രങ്ങളെല്ലാം ഇൻസ്റ്റഗ്രാമിൽ നിന്ന് ഡിലീറ്റ് ചെയ്തു!!

തന്‌റെ കരിയറിന്റെ പീക്കിൽ നിൽക്കുമ്പോഴാണ് നടി അസിൻ തോട്ടുങ്കൽ മൈക്രോമാക്സ് സ്ഥാപകൻ രാഹുൽ ശർമ്മയെ വിവാഹം ചെയ്തത്, വിവാഹത്തിന് ശേഷം സിനിമാലോകം വിട്ട അസിൻ വിവാഹമോചനത്തിലേക്കോ എന്ന സംശയത്തിലാണ് താരത്തിന്റെ ആരാധകർ. ആരാധകർ അത്തരത്തിലൊരു സംശയത്തിലേക്ക് എത്താൻ ഒരു കാരണവും ഉണ്ട്.


അസിൻ ഭർത്താവുമൊത്തുള്ള തന്റെ എല്ലാ ചിത്രങ്ങളും ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് ഡിലീറ്റ് ചെയ്തതായി കണ്ടെത്തിയിരിക്കുകയാണ്. ഇരുവരുടെയും വിവാഹ ചിത്രങ്ങളും നീക്കം ചെയ്തു, ഇതാണ് താരം വിവാഹമോചനത്തിലേക്ക് പോകുകയാണോ എന്ന സംശയത്തിലേക്ക് എത്താൻ കാരണം.

നടിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ കൂടുതലും മകളുടെ ജന്മദിന ആഘോഷത്തിൽ നിന്നുള്ള ചിത്രങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അന്തരിച്ച ഋഷി കപൂറിനായുള്ള തന്റെ വൈകാരിക പോസ്റ്റിൽ രാഹുലിനൊപ്പമുള്ള ഒരു ചിത്രം മാത്രമാണ് അസിൻ നിലനിർത്തിയിരിക്കുന്നത്. അതേ സമയം , അസിനും രാഹുലും ദാമ്പത്യ പ്രശ്നങ്ങളിലൂടെ കടന്നുപോകുന്നുണ്ടോ ഇല്ലയോ എന്നതിന് ഔദ്യോഗിക സ്ഥിരീകരണം ഒന്നും തന്നെ ഇല്ല. അതോടൊപ്പം രാഹുലിനൊപ്പമുള്ള തന്റെ എല്ലാ ചിത്രങ്ങളും അസിൻ ഇല്ലാതാക്കിയത് എന്തുകൊണ്ടാണെന്ന ചോദ്യവും ഉയരുകയാണ്

Aiswarya Aishu