Film News

നടൻ ധനുഷിന്റെ മാതാപിതാക്കളെന്ന അവകാശത്തോടെ എത്തിയ വൃദ്ധദമ്പതികളുടെ കേസ് വീണ്ടും തള്ളി

തമിഴ് നടൻ ധനുഷ് തങ്ങളുടെ മകൻ ആണെന്നുള്ള വാദവുമായി വന്ന വൃദ്ധ ദമ്പതികളുടെ കേസ് സോഷ്യൽ മീഡിയിൽ എല്ലാം തന്നെ ചർച്ച ആയ സംഭവമാണ്, മകൻ ആണെന്നുള്ള അവാക്‌ശവാദവുമായി  എത്തിയ ദമ്പതികൾ തങ്ങൾക്ക് പ്രതിമാസം 65000  രൂപ നഷ്ടപരിഹാരം തരണമെന്ന് പറഞ്ഞിരുന്നു, ഇവരുടെ ആരോപണത്തിൽ നടൻ വക്കീൽ നോട്ടീസ അയച്ചാണ് പ്രതികരിച്ചത്.മധുര കോടതിയിൽ  ദമ്പതികൾ നൽകിയ കേസ് പിന്നീട് ചെന്നൈ ഹൈക്കോടതി തള്ളിയിരുന്നു

എന്നാൽ നടൻ വ്യാജ രേഖകൾ ഉപയോഗിച്ചു എന്ന രീതിയിൽ വീണ്ടും മധുര കോടതിയിൽ താൻ  ഹർജി നൽകുമെന്ന് പിതാവ് എന്ന അവകാശപ്പെടുന്ന കതിരേശൻ പറഞ്ഞിരുന്നു , അങ്ങനെ മധുരകോടതിയിൽ കേസ് വീണ്ടും നടത്തിയിരുന്നു, ഇപ്പോൾ ഈ കേസിൽ മധുരകോടതി ഒരു വിധി പറഞ്ഞിരിക്കുകയാണ്,

ഹർജിക്കാരൻ ഗൂഢലക്ഷ്യത്തോടെയാണ് പരാതി നൽകിയതെന്നും, ആരോപണങ്ങൾ തെളിയിക്കുന്നതിനുള്ള തെളിവുകൾ ഒന്നും തന്നെ എത്തിച്ചിട്ടില്ല എന്നും അതുകൊണ്ടു ഈ കേസ് പരാചയപെട്ടുവെന്നും പറയുന്നു, അതുകൊണ്ടു നടന്റെ മാതാപിതാക്കൾ കസ്തൂരി രാജയും ,വിജയലക്ഷ്മിയും ആണെന്ന് കോടതി വിധി പറഞ്ഞു

 

 

Suji