തെന്നിന്ത്യൻ സൂപ്പർ സംവിധായകൻ അറ്റ്ലി ഷാരൂഖ് ഖാനെ നായകനാക്കി ആദ്യമായി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രമാണ് ‘ജവാൻ’. സിനിമയുടെ അവസാന ഷെഡ്യൂൾ പൂർത്തിയാകാൻ 10 -12 ദിവസങ്ങൾ മാത്രമാണ് ഇനി ബാക്കിയുള്ളത്. പത്താൻ പോലെ ജവാൻ എന്ന ചിത്രവും സൂപ്പർ ഹിറ്റാവും എന്ന പ്രതീക്ഷയിലാണ് ആരാധകർ.
ഇപ്പോഴിതാ അഭ്യൂഹങ്ങൾ ശരി വച്ച് ബോളിവുഡ് സൂപ്പർ നായിക ദീപിക പദുക്കോൺ ചിത്രത്തിന്റെ ഭാഗമാകുമെന്ന് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നു. ്.മാർച്ച് 27, 28 തീയതികളിൽ ദീപിക ജവാൻ സെറ്റിൽ ഉണ്ടാകുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. നേരത്തെ സഞ്ജയ് ദത്തും ചിത്രത്തിന്റെ ഭാഗമാവുന്നുണ്ടെന്ന് അറിയിച്ചിരുന്നു. നയൻതാരയാണ് സിനിമയിലെ നായിക. നയൻതാരയുടെ ബോളിവുഡ് അരങ്ങേറ്റമാണ് ചിത്രമാണ് ജവാൻ.
ചിത്രത്തിൽ ഷാരൂഖ് ഖാൻ ഇരട്ടവേഷത്തിലാകും എത്തുക.വിജയ് സേതുപതിയാണ് പ്രതിനായകന വേഷത്തിൽ എത്തുന്നത്. അനിരുദ്ധ് രവിചന്ദർ സംഗീതം പകരുന്ന സിനിമയിൽ പ്രിയാമണി, യോഗി ബാബു തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. അതേ സമയം ചിത്രത്തിന്റെ റിലീസ് ജൂണിൽ നിന്ന് സെപ്റ്റംബറിലേയ്ക്കോ ഡിസംബറിലേക്കോ മാറ്റുമെന്ന് സിനിമയുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചിരുന്നു. എന്നാൽ ഇതിൽ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല.
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…