ഷാരുഖിന്റെ ജവാനിൽ ബോളിവുഡ് സൂപ്പർ നായികയും!!

തെന്നിന്ത്യൻ സൂപ്പർ സംവിധായകൻ അറ്റ്‌ലി ഷാരൂഖ് ഖാനെ നായകനാക്കി ആദ്യമായി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രമാണ് ‘ജവാൻ’. സിനിമയുടെ അവസാന ഷെഡ്യൂൾ പൂർത്തിയാകാൻ 10 -12 ദിവസങ്ങൾ മാത്രമാണ് ഇനി ബാക്കിയുള്ളത്. പത്താൻ പോലെ…

തെന്നിന്ത്യൻ സൂപ്പർ സംവിധായകൻ അറ്റ്‌ലി ഷാരൂഖ് ഖാനെ നായകനാക്കി ആദ്യമായി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രമാണ് ‘ജവാൻ’. സിനിമയുടെ അവസാന ഷെഡ്യൂൾ പൂർത്തിയാകാൻ 10 -12 ദിവസങ്ങൾ മാത്രമാണ് ഇനി ബാക്കിയുള്ളത്. പത്താൻ പോലെ ജവാൻ എന്ന ചിത്രവും സൂപ്പർ ഹിറ്റാവും എന്ന പ്രതീക്ഷയിലാണ് ആരാധകർ.

ഇപ്പോഴിതാ അഭ്യൂഹങ്ങൾ ശരി വച്ച് ബോളിവുഡ് സൂപ്പർ നായിക ദീപിക പദുക്കോൺ ചിത്രത്തിന്റെ ഭാഗമാകുമെന്ന് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നു. ്.മാർച്ച് 27, 28 തീയതികളിൽ ദീപിക ജവാൻ സെറ്റിൽ ഉണ്ടാകുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. നേരത്തെ സഞ്ജയ് ദത്തും ചിത്രത്തിന്റെ ഭാഗമാവുന്നുണ്ടെന്ന് അറിയിച്ചിരുന്നു. നയൻതാരയാണ് സിനിമയിലെ നായിക. നയൻതാരയുടെ ബോളിവുഡ് അരങ്ങേറ്റമാണ് ചിത്രമാണ് ജവാൻ.

ചിത്രത്തിൽ ഷാരൂഖ് ഖാൻ ഇരട്ടവേഷത്തിലാകും എത്തുക.വിജയ് സേതുപതിയാണ് പ്രതിനായകന വേഷത്തിൽ എത്തുന്നത്. അനിരുദ്ധ് രവിചന്ദർ സംഗീതം പകരുന്ന സിനിമയിൽ പ്രിയാമണി, യോഗി ബാബു തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. അതേ സമയം ചിത്രത്തിന്റെ റിലീസ് ജൂണിൽ നിന്ന് സെപ്റ്റംബറിലേയ്‌ക്കോ ഡിസംബറിലേക്കോ മാറ്റുമെന്ന് സിനിമയുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചിരുന്നു. എന്നാൽ ഇതിൽ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല.