ഇക്കഴിഞ്ഞ ഒക്ടോബർ മാസത്തിനാണ് പൃഥ്വിരാജ് സുകുമാരനെ നായകനാക്കി നവാഗതനായ ജയൻ നമ്പ്യാർ ഒരുക്കുന്ന വിലായത്ത് ബുദ്ധ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. വിലായത്ത് ബുദ്ധയുടെ പുതിയ ഷെഡ്യൂൾ കുറച്ചു ദിവസം മുൻപാണ് തുടങ്ങിയത്. ഇപ്പോഴിതാ സിനിമയുടെ ലൊക്കേഷനിന്നും മടങ്ങിയ ജീപ്പിന് നേരെ നടന്ന കാട്ടാനയാക്രമണം ഉണ്ടായി എന്ന വാർത്തായാണ് പുറത്ത് വരുന്നത്.
സിനിമയുടെ മറയൂരിലെ ലൊക്കേഷനിൽ നിന്ന് തമിഴ് നാട്ടിലേക്ക് പോവുകയായിരുന്ന ജീപ്പിന് നേരെയാണ് കഴിഞ്ഞ ദിവസം രവിലെ കാട്ടാനയുടെ
ആക്രമണമുണ്ടായത്.ആനമല കടുവ സങ്കേതത്തിന് ഉള്ളിലെ പൊങ്ങനോട ഭാഗത്തുവെച്ചാണ് കാട്ടാന ജീപ്പ് കുത്തിമറിച്ച് കൊക്കയിലേക്കിട്ടു. കാട്ടാനയുടെ ആക്രമണത്തിൽ ജീപ്പ് പൂർണ്ണമായും തകർന്നിട്ടുണ്ട്, ജീപ്പ് ഡ്രൈവർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത് എന്നാണ് അറിയാൻ കഴിഞ്ഞത്. റോഡിന്റെ നടുവിൽ ആന നിൽക്കുന്നത് കണ്ട ഡ്രൈവർ വണ്ടി നിർത്തി മാറുകയായിരുന്നു. തുടർന്ന ആന പാഞ്ഞടുത്ത് വന്ന് വണ്ടിയെ ആക്രമിക്കുകയായിരുന്നുവത്രെ. ആനയെണ്ട് ജീപ്പിൽ നിന്ന് ഇറങ്ങിയോടിയ ഡ്രൈവരുടെ കാലിന് പരിക്കേറ്റിട്ടുണ്ട്.
ജി. ആർ ഇന്ദുഗോപന്റെ നോവലായ വിലായത് ബുദ്ധ അതേ പേരിൽ തന്നെയാണ് സിനിമയാക്കുന്നത്. ചിത്രത്തിൽ പ്രിയംവദ കൃഷ്ണയാണ് നായിക. ചന്ദന മോഷ്ട്ടാവായ ഡബിൾ മോഹൻ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്.ഷമ്മി തിലകൻ, അനു മോഹൻ, ടി.ജെ. അരുണാചലം,രാജശ്രീ നായർ തുടങ്ങി നിരവധി താരങ്ങൾ സിനിമയിൽ അഭിനയിക്കുന്നുണ്ട്
അടുത്തിടെയാണ് നടി അമല പോളിന് തിരുവൈരാണിക്കുളം ക്ഷേത്രം പ്രവശേനം നിഷേധിച്ച സംഭവം വിവാദമായിരുന്നു. ക്ഷേത്രത്തിനകത്ത് കയറാനായില്ലെങ്കിലും പുറത്ത്നിന്ന് തൊഴുത് താരം…
ഹൃദയം, ആദി, ഇരുപത്തിയൊന്നാം നൂറ്റാണ്ട് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിലെ ശ്രദ്ധേയനായ യുവതാരമായി പ്രണവ് മോഹന്‍ലാല്‍ ശ്രദ്ധേയനായി കഴിഞ്ഞു. ഇപ്പോഴിതാ പ്രണവിനെതിരെ…
ലിജോ ജോസ് പെല്ലിശേരി- മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന മലൈകോട്ടൈ വാലിഭനില്‍ ഋഷഭ് ഷെട്ടി ഇല്ല. കാന്താരയുടെ വമ്പന്‍ വിജയത്തോടെ ഋഷഭ് ഷെട്ടി…