പ്രഭാസ് നായകൻ ആയ ‘ആദിപുരുഷ്’മോശമാണെന്ന പറഞ്ഞ പ്രേക്ഷകനെ വളഞ്ഞിട്ടു മർദിച്ചു താരത്തിന്റെ ആരാധകർ. കർണ്ണാടകയിലെ ഒരു തീയിട്ടറിനു മുന്നിലാണ് ഈ സംഭവം അരങ്ങേറിയത്, സിനിമ കണ്ടിറങ്ങിയ പ്രേക്ഷകൻ മാധ്യമങ്ങളോട് അഭിപ്രായം പറയുമ്പോൾ ആയിരുന്നു ആരാധകർ ആക്രമിച്ചത്. ചിത്രം അഞ്ചു ഭാഷകളിൽപുറത്തിറങ്ങുന്ന ഈ ചിത്രത്തിന് വമ്പൻ റിലീസ് ആയിരുന്നു അണിയറപ്രവർത്തകർ ഒരുക്കിയിരുന്നത്.
വി എഫ് എക്സിനു പ്രധാന്യമുള്ള ഈ ചിത്രത്തിന്റെ ബഡ്ജറ്റ് 500 കോടിയാണ്, അതിൽ കൂടുതൽ ബഡ്ജറ്റ് ചിലവാക്കിയിരിക്കുന്നതും വി എഫ് എക്സ്നു വേണ്ടിയാണ്, ഇപ്പോൾ അതിന്റെ 85 ശതമാനമോളം റിലീസിന് മുൻപ് തന്നെ തിരിച്ചു പിടിച്ചെടുത്തു എന്നാണ് റിപോർട്ടുകൾ പറയുന്നത്. ഇതിൽ 120 കോടി രൂപയാണ് പ്രഭാസിനെ പ്രതിഫലമായി ലഭിച്ചിരിക്കുന്നത്.
ചിത്രത്തിൽ രാവണൻ ആയി സൈഫ് അലിഖാനും, സീത ആയി കൃതിസനോണും. ലക്ഷ്മണൻ ആയി സണ്ണി സിങ്ങും, ഹനുമാൻ ആയി ദേവദത്ത നാഗേയും എത്തുന്നു, സിനിമ അന്നൗൺസ് ചെയ്യ്തത് മുതൽ ഒരുപാടു ട്രോളുകളും, വിവാദങ്ങളും ഉണ്ടായിരുന്നു. റിലീസ് ചെയ്യുന്ന തീയറ്ററുകളിൽ ഹനുമാൻ വരുമെന്നും അതുകൊണ്ടു ഹനുമാനെ ഒരു സീറ്റ് ഒഴിച്ചിടുമെന്നും അണിയറപ്രവര്തകര് അവകാശ പെട്ടിരുന്നു. അതുപോലെ ചിത്രം റിലീസ് ചെയ്ത് തീയറ്ററിൽ ഒരു കുരങ്ങു വന്നിരുന്നതും സോഷ്യൽ മീഡിയിൽ ചർച്ച ആയ സംഭവം ആണ്, ഇത് ഹനുമാൻ സ്വാമിയുടെ അനുഗ്രഹം ആണെന്നും എന്നാൽ മറ്റുള്ളവർ ഇത് പ്രമോഷൻ ഭാഗമെന്നും പറയുന്നു.
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…