‘ആദിപുരുഷ്’മോശമെന്ന് റിവ്യൂ പറഞ്ഞ പ്രേക്ഷകനെ വളഞ്ഞിട്ടു  മർദിച്ചു ആരാധകർ ,വീഡിയോ

പ്രഭാസ് നായകൻ ആയ ‘ആദിപുരുഷ്’മോശമാണെന്ന പറഞ്ഞ പ്രേക്ഷകനെ വളഞ്ഞിട്ടു മർദിച്ചു താരത്തിന്റെ ആരാധകർ. കർണ്ണാടകയിലെ ഒരു തീയിട്ടറിനു മുന്നിലാണ് ഈ സംഭവം അരങ്ങേറിയത്, സിനിമ കണ്ടിറങ്ങിയ പ്രേക്ഷകൻ മാധ്യമങ്ങളോട് അഭിപ്രായം പറയുമ്പോൾ ആയിരുന്നു ആരാധകർ…

പ്രഭാസ് നായകൻ ആയ ‘ആദിപുരുഷ്’മോശമാണെന്ന പറഞ്ഞ പ്രേക്ഷകനെ വളഞ്ഞിട്ടു മർദിച്ചു താരത്തിന്റെ ആരാധകർ. കർണ്ണാടകയിലെ ഒരു തീയിട്ടറിനു മുന്നിലാണ് ഈ സംഭവം അരങ്ങേറിയത്, സിനിമ കണ്ടിറങ്ങിയ പ്രേക്ഷകൻ മാധ്യമങ്ങളോട് അഭിപ്രായം പറയുമ്പോൾ ആയിരുന്നു ആരാധകർ ആക്രമിച്ചത്. ചിത്രം അഞ്ചു ഭാഷകളിൽപുറത്തിറങ്ങുന്ന  ഈ ചിത്രത്തിന് വമ്പൻ റിലീസ് ആയിരുന്നു അണിയറപ്രവർത്തകർ ഒരുക്കിയിരുന്നത്.

വി എഫ് എക്സിനു പ്രധാന്യമുള്ള ഈ ചിത്രത്തിന്റെ ബഡ്‌ജറ്റ്‌ 500 കോടിയാണ്, അതിൽ കൂടുതൽ ബഡ്‌ജറ്റ്‌ ചിലവാക്കിയിരിക്കുന്നതും വി എഫ് എക്സ്നു വേണ്ടിയാണ്, ഇപ്പോൾ അതിന്റെ 85 ശതമാനമോളം റിലീസിന് മുൻപ് തന്നെ തിരിച്ചു പിടിച്ചെടുത്തു എന്നാണ് റിപോർട്ടുകൾ പറയുന്നത്. ഇതിൽ 120 കോടി രൂപയാണ് പ്രഭാസിനെ പ്രതിഫലമായി ലഭിച്ചിരിക്കുന്നത്.

 

ചിത്രത്തിൽ രാവണൻ ആയി സൈഫ് അലിഖാനും, സീത ആയി കൃതിസനോണും. ലക്ഷ്മണൻ ആയി സണ്ണി സിങ്ങും, ഹനുമാൻ ആയി ദേവദത്ത നാഗേയും  എത്തുന്നു, സിനിമ അന്നൗൺസ് ചെയ്യ്തത് മുതൽ ഒരുപാടു ട്രോളുകളും, വിവാദങ്ങളും ഉണ്ടായിരുന്നു. റിലീസ് ചെയ്യുന്ന തീയറ്ററുകളിൽ ഹനുമാൻ വരുമെന്നും അതുകൊണ്ടു ഹനുമാനെ ഒരു സീറ്റ് ഒഴിച്ചിടുമെന്നും അണിയറപ്രവര്തകര് അവകാശ പെട്ടിരുന്നു. അതുപോലെ ചിത്രം റിലീസ് ചെയ്ത് തീയറ്ററിൽ ഒരു കുരങ്ങു വന്നിരുന്നതും സോഷ്യൽ മീഡിയിൽ ചർച്ച ആയ സംഭവം ആണ്, ഇത് ഹനുമാൻ സ്വാമിയുടെ അനുഗ്രഹം ആണെന്നും എന്നാൽ മറ്റുള്ളവർ ഇത് പ്രമോഷൻ ഭാഗമെന്നും പറയുന്നു.