അർജുൻ ടോപ്പ് 5 ൽ എത്തിയത് അത്ഭുതം; ജാസ്മിനെ വിജയിപ്പിക്കലല്ല ലക്ഷ്യം; ഫേവറിസം ചെയ്യുന്നത് മറ്റൊരാൾക്ക്

Follow Us :

ബിഗ്ഗ്‌ബോസ് വീട്ടിൽ നിന്നും ഗ്രാൻഡ് ഫിനാലെയ്ക്ക് രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെയാണ് ശ്രീതു പുറത്തായത്. ശ്രീതുവിന്റെ എവിക്ഷൻ ഏറ്റവും കൂടുതൽ ബാധിച്ചത് അർജുനെയാണ്. ശ്രീതു പുറത്തായതോടെ ഈ സീസണിൽ അർജുൻ കപ്പ് ഉയർത്താനുള്ള സാധ്യത ഏറിയിരിക്കുകയാണെന്നാണ് ഒരു ബിഗ് ബോസ് ആരാധകൻ പറയുന്നത്. എന്നാൽ ശ്രീതുവിനെ പുറത്താക്കിക്കൊണ്ട് അർജുനെ വിജയിപ്പിക്കാനുള്ള ശ്രമമാണ് ബിഗ്ഗ്‌ബോസ് നടത്തുന്നതെന്നും അർജുൻ ടോപ് ഫൈവിലെത്തിയതോർക്കുമ്പോൾ അത്ഭുതം തോന്നുന്നുവെന്നും പറയുകാണ് ഒരു ബിഗ്ഗ്‌ബോസ് പ്രേക്ഷകന്. അതുമായി ബന്ധപ്പെട്ട ഒരു പോസ്റ്റാണിപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. ബിഗ്ബോസിനും ഏഷ്യാനെറ്റിനും ഇത്രയൊക്കെ ആയിട്ടും മതിയായില്ലേ? ജാസ്മിന്റെ ലൈഫ് വെച്ച് ഇത്രയൊക്കെ റീച്ച് ഉണ്ടാക്കിയത് പോരെ? ജാസ്മിനൊരു കപ്പ്.. ജാസ്മിൻ ഏഷ്യാനെറ്റ്‌ന്റെ മോളാണേ എന്ന് പറഞ്ഞു കരഞ്ഞു കൂവി നടന്നവരോട് പണ്ടേ പറഞ്ഞിരുന്നു,അവരുടെ ലക്ഷ്യം ജാസ്മിനെ വിജയിപ്പിക്കലല്ല. അങ്ങനെ ആയിരുന്നുവെങ്കിൽ അവളുടെ നെഗറ്റീവ്സ് അവർ പുറത്തു വിടില്ലായിരുന്നുവെന്ന്. അവളുടെ നെഗറ്റീവ്സ് കൂടുതൽ എടുത്ത് കാണിച്ചു ടി ആർ പി കൂട്ടി എന്നല്ലാതെ മറ്റൊന്നും ഉണ്ടായില്ല.  പക്ഷേ മറ്റൊരാൾക്ക് അവർ ഫേവറിസം ചെയ്യുന്നുവെന്നത് ഇപ്പോൾ വ്യക്തമായില്ലേ?? ഒന്നും ചെയ്യാതെ വാഴ പോലെയിരുന്ന അർജുൻ Top 5 വന്നത് തന്നെ അത്ഭുതം,

അതോടൊപ്പം വോട്ടിങ്ങിൽ 4ആം സ്ഥാനത്ത് തുടർന്നിരുന്ന ശ്രീതു ഓട്ട് ആയത് അർജുന് വോട്ട് കിട്ടി വിന്നർ ആവാൻ വേണ്ടിയാണെന്നുള്ളത് പകൽ പോലെ വ്യക്തം! കഴിഞ്ഞ 100 ദിവസം കഷ്ടപ്പെട്ട് കണ്ടന്റ് ഉണ്ടാക്കി ഫൈറ്റ് ചെയ്ത് ഈ സീസൺ മുന്നോട്ട് കൊണ്ടു പോയ രണ്ട് വ്യക്തികളാണ് ജാസ്മിനും ജിന്റോയും. അവർക്കു പകരം മരവാഴ പോലെ ഒന്നിലും ഇടപെടാതെ ഒരു മൂലയ്ക്ക് പോയി കിടന്ന അർജുൻ വിന്നർ അല്ലെങ്കിൽ ടോപ് 2 ൽ വന്നാൽ ഏത് വാഴയ്ക്കും ബിഗ് ബോസ് എന്ന ഗെയിം ജയിക്കാമെന്ന അവസ്ഥയാകും! ഇപ്പോൾ അർജുന് കിട്ടുന്ന വോട്ടുകൾ – അർജുൻ ഫാൻസ്‌, സിജോ ഫാൻസ്‌, ഇനി ശ്രീതു ഫാൻസ്‌ ഇപ്പൊ മനസിലായില്ലേ ആർക്ക് വേണ്ടിയുള്ള കപ്പിന്റെ പദ്ധതി ആയിരുന്നുവെന്ന്. വാഴേട്ടായിക്കൊരു കപ്പ്.. കഷ്ടപ്പെട്ട് ഗെയിം കളിച്ചവർ കടക്ക് പുറത്ത് എന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്. അതേസമയമ് ശ്രീതുവിന്റെ എവിക്ഷൻ ഏറ്റവും കൂടുതൽ ബാധിച്ചത് അർജുനെ  ആണെങ്കിലും അർജുനായിരിക്കും അത് ഏറ്റവും കൂടുതൽ ഗുണം ചെയ്യുന്നത്. ശ്രീതുവിന്റെ പുറത്താക്കളോടെ ഫൈനൽ ഫൈവ് വരെ മാറാനുള്ള സാധ്യതകളുമുണ്ട്. ശ്രീജൻ കോംബോ ഉള്ളതുകൊണ്ട് തന്നെ ശ്രീതുവിന്റെ വോട്ട്കൾ ഇനി അർജുനായിരിക്കും ലഭിക്കുന്നത്. ബിഗ്ഗബോസ്സുമായി ബന്ധപ്പെട്ട അനുദ്യോഗിക പോളുകളിലടക്കം അർജുനുള്ളത് മൂന്നാം സ്ഥാനമാണ്.

ശ്രീതുവിന്റെ വോട്ടുകൾ കൂടി ലഭിക്കുന്നതോടെ അത് രണ്ടോ ഒന്നോ സ്ഥാനത്തേക്ക് എത്തുമെന്നാണ് ഒരുവിഭാഗം വിലയിരുത്തുന്നത്. അതുകൊണ്ട് തന്നെ അർജുന്റെ ഗ്രാഫ് ഉയരുന്നത് ജാസ്മിൻ ജിന്റോ തുടങ്ങിയവരുടെ ഫാൻസിനു ആശങ്കയുമുണ്ട്. മാത്രമല്ല ഹൗസിൽ ഒട്ടും ആക്ടീവായി നിന്നിരുന്നില്ല എന്ന കാരണം കൊണ്ട് തന്നെ അർജുൻ ടോപ്പ് ഫൈവിലെത്തുന്നതിൽ പലർക്കും അത്ര താല്പര്യമൊന്നുമില്ല. നോറയെയും ജാന്മണിയെയും അനുകരിച്ച ടാസ്കുകളിൽ മാത്രമാണ് അർജുൻ ഹൗസിൽ കാര്യമായി നിന്നത്. അര്ജുന് ആരാധകർ കൂടാനുള്ള കാരണവും അത് തന്നെയായിരുന്നു. തുടക്കത്തിൽ സേഫ് ഗെയിം കളിച്ചിരുന്നതുകൊണ്ട് തന്നെ ബിഗ്ഗ്‌ബോസിന്റെ അവസാന നാളുകളിലാണ് അർജുൻ എന്ന മത്സരാർത്ഥി കൂടുതൽ ചർച്ചയായത്. അതേസമയമ് ശ്രീതു പുറത്തായതോടെ ഫൈനൽ ഫൈവും തീരുമാനിക്കപ്പെട്ടു കഴിഞ്ഞു. ഞായറാഴ്ച ഫിനാലെ നടക്കാനിരിക്കെയാണ് ശ്രീതുവിന്റെ പുറത്താകൽ. ഇതോടെ ജിന്റോ, ജാസ്മിൻ, അഭിഷേക്, ഋഷി, അർജുൻ എന്നിവർ ടോപ് 5 ലേക്ക് കടന്നിരിക്കുകയാണ്.