Categories: Film News

ആ സിനിമയ്ക്കായി ഞാന്‍ ശരിയായ ആളുകളോടൊപ്പമല്ല ജോലി ചെയ്തത് ഗൗതം വാസുദേവ് മേനോന്‍

പ്രശസ്ത സംവിധായകന്‍ ഗൗതം വാസുദേവ് മേനോന്‍ ചിയാന്‍ വിക്രമിനെ നായകനാക്കി ഒരുക്കുന്ന ധ്രുവനച്ചത്തിരം ഇടയ്ക്ക് നീണ്ടു പോയത് ആരാധകരെ ഏറെ നിരാശരാക്കിയിരുന്നു. എന്നാല്‍ അടുത്ത മാസം സിനിമ പ്രദര്‍ശനത്തിനെത്തും എന്ന പ്രതീക്ഷയിലാണ് ഏവരും.ഇപ്പോഴിതാ ചിത്രത്തിന് സംഭവിച്ചതെന്തെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ഗൗതം വാസുദേവ് മേനോന്‍ .

ഞാന്‍ ഒരു സിനിമ പ്രഖ്യാപിച്ചിട്ട് കുറച്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അത് സ്‌ക്രീനുകളില്‍ എത്തുന്നത് വളരെ വിഷമകരമായ സാഹചര്യമാണെന്നും എന്താണ് പ്രശ്നം എന്ന് ഞാന്‍ വിശകലനം ചെയ്തു അത് മറ്റൊന്നുമല്ല, ഞാന്‍ തെറ്റായ ഒരു കൂട്ടം ആളുകളുമായി പ്രവര്‍ത്തിക്കുകയായിരുന്നു എന്ന വസ്തുത. അതിനാലാണ് സിനിമ നീണ്ടുപോയത് ഗൗതം വാസുദേവ് മേനോന്‍പറഞ്ഞു.

2016 ജൂണിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത്. സാമ്പത്തിക പ്രശ്‌നങ്ങളാല്‍ 2018 ല്‍ ഷൂട്ട് നിര്‍ത്തി വച്ചു. വീണ്ടും അടുത്തിടെയാണ് തുടങ്ങിയത്. ഒരു സ്‌പൈ ത്രില്ലറാണ് ധ്രുവനച്ചത്തിരം. വിക്രം ഒരു സീക്രട്ട് ഏജന്റായിട്ടാണ് ചിത്രത്തില്‍ വേഷമിടുന്നത്. ജോണ്‍ എന്നാണ് താരത്തിന്റെ കഥാപാത്രത്തിന്റെ പേര്. റിതു വര്‍മയും ഐശ്വര്യ രാജേഷുമാണ് ചിത്രത്തിലെ നായികമാര്‍. പാര്‍ത്ഥിപന്‍, മുന്ന, സിമ്രാന്‍, രാധിക ശരത്കുമാര്‍ എന്നിവരാണ് മറ്റുപ്രധാനവേഷങ്ങളില്‍. ചിത്രം വിതരണം ചെയ്യുന്നത് ദയനിധി സ്റ്റാലിനാണ്

 

Ajay

Recent Posts

“പുതിയ കഥ വല്ലതുമുണ്ടോ സാറിനു പറയാന്‍?”; കനകരാജ്യത്തിന്റെ ഹൃദയസ്പര്‍ശിയായ ട്രെയിലര്‍ പുറത്ത്, ചിത്രം ജൂലൈ 5-ന് തീയറ്ററുകളിലേക്ക്

ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…

10 hours ago

ജാസ്മിനെ മോശമായി ചിത്രീകരിച്ചില്ല; കരയുന്നത് കൊണ്ട് ഷോയിലേക്ക് എടുക്കാതിരുന്നില്ല ; നോറ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഇത്രത്തോളം ദിവസം നില്‍ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…

13 hours ago

44 കാരനായ പ്രഭാസ് അവിവാഹിതനായി തുടരുന്നതിന്റെ കാരണത്തെ കുറിച്ച് രാജമൗലി പറയുന്നു

നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…

15 hours ago

ആ സമയത്തു മറക്കാനാവാത്ത അനുഭവമായിരുന്നു മമ്മൂട്ടിയുടെ ‘വര്ഷം’ എന്ന സിനിമയിൽ ഉണ്ടായത്, കൃഷ്ണ ശങ്കർ

'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…

16 hours ago

പ്രണയത്തിനല്ല പ്രധാന്യം, കാമം തന്നെ! പണം കൊടുത്തും അല്ലാതെയും താൻ അത് നേടാറുണ്ട്; ഷക്കീല

ബി ​ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

18 hours ago

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

19 hours ago