ആ സിനിമയ്ക്കായി ഞാന്‍ ശരിയായ ആളുകളോടൊപ്പമല്ല ജോലി ചെയ്തത് ഗൗതം വാസുദേവ് മേനോന്‍

പ്രശസ്ത സംവിധായകന്‍ ഗൗതം വാസുദേവ് മേനോന്‍ ചിയാന്‍ വിക്രമിനെ നായകനാക്കി ഒരുക്കുന്ന ധ്രുവനച്ചത്തിരം ഇടയ്ക്ക് നീണ്ടു പോയത് ആരാധകരെ ഏറെ നിരാശരാക്കിയിരുന്നു. എന്നാല്‍ അടുത്ത മാസം സിനിമ പ്രദര്‍ശനത്തിനെത്തും എന്ന പ്രതീക്ഷയിലാണ് ഏവരും.ഇപ്പോഴിതാ ചിത്രത്തിന്…

പ്രശസ്ത സംവിധായകന്‍ ഗൗതം വാസുദേവ് മേനോന്‍ ചിയാന്‍ വിക്രമിനെ നായകനാക്കി ഒരുക്കുന്ന ധ്രുവനച്ചത്തിരം ഇടയ്ക്ക് നീണ്ടു പോയത് ആരാധകരെ ഏറെ നിരാശരാക്കിയിരുന്നു. എന്നാല്‍ അടുത്ത മാസം സിനിമ പ്രദര്‍ശനത്തിനെത്തും എന്ന പ്രതീക്ഷയിലാണ് ഏവരും.ഇപ്പോഴിതാ ചിത്രത്തിന് സംഭവിച്ചതെന്തെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ഗൗതം വാസുദേവ് മേനോന്‍ .

ഞാന്‍ ഒരു സിനിമ പ്രഖ്യാപിച്ചിട്ട് കുറച്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അത് സ്‌ക്രീനുകളില്‍ എത്തുന്നത് വളരെ വിഷമകരമായ സാഹചര്യമാണെന്നും എന്താണ് പ്രശ്നം എന്ന് ഞാന്‍ വിശകലനം ചെയ്തു അത് മറ്റൊന്നുമല്ല, ഞാന്‍ തെറ്റായ ഒരു കൂട്ടം ആളുകളുമായി പ്രവര്‍ത്തിക്കുകയായിരുന്നു എന്ന വസ്തുത. അതിനാലാണ് സിനിമ നീണ്ടുപോയത് ഗൗതം വാസുദേവ് മേനോന്‍പറഞ്ഞു.

2016 ജൂണിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത്. സാമ്പത്തിക പ്രശ്‌നങ്ങളാല്‍ 2018 ല്‍ ഷൂട്ട് നിര്‍ത്തി വച്ചു. വീണ്ടും അടുത്തിടെയാണ് തുടങ്ങിയത്. ഒരു സ്‌പൈ ത്രില്ലറാണ് ധ്രുവനച്ചത്തിരം. വിക്രം ഒരു സീക്രട്ട് ഏജന്റായിട്ടാണ് ചിത്രത്തില്‍ വേഷമിടുന്നത്. ജോണ്‍ എന്നാണ് താരത്തിന്റെ കഥാപാത്രത്തിന്റെ പേര്. റിതു വര്‍മയും ഐശ്വര്യ രാജേഷുമാണ് ചിത്രത്തിലെ നായികമാര്‍. പാര്‍ത്ഥിപന്‍, മുന്ന, സിമ്രാന്‍, രാധിക ശരത്കുമാര്‍ എന്നിവരാണ് മറ്റുപ്രധാനവേഷങ്ങളില്‍. ചിത്രം വിതരണം ചെയ്യുന്നത് ദയനിധി സ്റ്റാലിനാണ്