ഈഫൽ ഗോപുരത്തിന് മുൻപിൽ വെച്ച് ഹൻസികയെ പ്രൊപ്പോസ് ചെയ്ത് സുഹൈൽ കതൂരിയ

തെന്നിന്ത്യൻ താരം ഹൻസിക മോട്‌വാനി വിവാഹിതയാവുന്നു എന്ന വാർത്ത കുറച്ച് ദിവസം മുന്നെ വന്നിരുന്നു. എന്നാൽ താരത്തിന്റെ വരൻ ആരെന്ന് വെളിപ്പെടുത്തിയിരുന്നില്ല. കഴിഞ്ഞ ദിവസമാണ് വരൻ ആരെന്ന് വെളിപ്പെടുത്തിയത്. മുംബൈയിലെ പ്രമുഖ വ്യവസായിയും തന്റെ ബിസിനസ്സ് പങ്കാളിയുമായ സുഹൈൽ കതൂരിയയാണ് വരൻ.

സുഹൈൽ കതൂരിയ ഈഫൽ ഗോപുരത്തിനു മുൻപിൽ വച്ച് ഹൻസികയെ പ്രൊപ്പോസ് ചെയ്യുന്ന ചിത്രങ്ങൾ താരം തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചിരിക്കുകയാണ്. ഡിസംബർ നാലിനാണ് ഇരുവരുടെയും വിവാഹം. ഹൻസികയും സുഹൈലും രണ്ടു വർഷമായി ഒരു ഇവന്റ് മാനേജ്മെന്റ് കമ്പനി നടത്തുന്നുണ്ട്. ഇവരുടെ ഈ പരിചയവും സൗഹൃദവുമാണ് വിവാഹത്തിലേക്ക് നയിച്ചത്.ജയ്പൂരിലെ മുണ്ടോട കൊട്ടാരത്തിൽ വെച്ചാണ് രാജകീയ പ്രൗഡിയിലുള്ള വിവാഹം നടക്കുക.

അടുത്തമാസം രണ്ടിന് സൂഫി പരിപാടിയോട് കൂടി വിവാഹച്ചടങ്ങുകൾക്ക് തുടക്കമാവും. ഡിസംബർ മൂന്നിന് മെഹന്ദി-സംഗീതാഘോഷവും നാലിന് ഹാൽദിയും തൊട്ടടുത്ത ദിവസം വിവാഹവും നടക്കും. ഇരുവരുടെയും കുടുംബങ്ങളുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിധ്യത്തിലാണ് വിവാഹ ചടങ്ങുകൾ നടക്കുക. ജയ്പൂരിലെ മുണ്ടോട കൊട്ടാരത്തിൽ താരവിവാഹത്തിനുള്ള തയ്യാറെടുപ്പുകൾ നടക്കുകയാണ്. ഹൻസിക ടെലിവിഷൻ സീരിയലിലൂടെ ബാലതാരമായി അഭിനയ രംഗത്തെത്തിയ താരമാണ്.അല്ലു അർജുന്റെ കൂടെ ദേശമുദുരു എന്ന ചിത്രത്തിലുടെയാണ് ഹൻസിക തെന്നിന്ത്യൻ സിനിമ രംഗത്ത് സജീവമായത

Aiswarya Aishu