ഇറ്റലിക്കാരി നവ്യ പെറ്റമ്മയെ തേടുന്നു, നിലവിളി ഏറ്റെടുത്ത് മലയാളികൾ

35 വർഷം മുൻപ് തന്നെ കോഴിക്കോട്ടുള്ള അനാഥമന്ദിരത്തിൽ ഏൽപ്പിച്ച് എവിടേക്കോ മറഞ്ഞ അമ്മയെ തേടുകയാണ് ഇറ്റലിയൻ പൗരയായ നവ്യ. അമ്മയെ ഒരുനോക്ക് കാണണം അമ്മ മോശം അവസ്ഥയിലാണെങ്കിൽ അമ്മയെ നല്ലപോലെ സംരക്ഷിക്കണം. കാരണം ആ അമ്മ കാരണം എനിക്ക് നന്മകൾ മാത്രമേ ഉണ്ടായിട്ടുള്ളൂ. 9 വർഷം മുൻപ് അമ്മയെ തേടി ഭർത്താവിനൊപ്പം കേരളത്തിൽ എത്തി അവസാനം നിരാശയായി മടങ്ങേണ്ടി വന്നു. എന്നാൽ അമ്മയെ കണ്ടെത്താനുള്ള ശ്രെമം നവ്യ അവസാനിപ്പിച്ചില്ല. സാമൂഹ്യ മാധ്യമങ്ങളിലൂടെ അന്നേഷണം തുടരുന്നു.
1984 മാർച്ച് 31 ന് കോഴിക്കോട്ടെ ഒരു അനാഥമന്ദിരത്തിൽ ആണ് നവ്യ പിറന്നത്. നവ്യയെ അവിടെ ഏൽപ്പിച്ച് അമ്മ മടങ്ങി. ഇതേ സ്ഥാപനത്തിന്റെ കീഴിലുള്ള വയനാട്ടിലെ അനാഥമന്ദിരത്തിൽ ആണ് 2 വയസുവരെ നവ്യ വളർന്നത്. ഇറ്റാലിയൻ ദമ്പതികളായ സിൽവാന ഡോറിഗാട്ടിയും തിസിയാനയും ദത്തെടുത്തതോടെ നവ്യ ഇറ്റാലിയൻ പൗര ആയി. തനിക്ക് എന്താണ് മാതാപിതാക്കളുടെ നിറം കിട്ടാത്തത് എന്ന് ചോദിച്ചപ്പോൾ 9 വയസ് മാത്രം പ്രായമുള്ളപ്പോൾ അവർ തന്നെയാണ് ദത്തെടുക്കലിന്റെ കഥ പറഞ്ഞത്. നവ്യയുടെ സുഖവിവരങ്ങൾ തിരക്കി വയനാട്ടിലെ അനാഥ മന്ദിരത്തിൽ നിന്നും ഇറ്റലിയിലെ നവ്യയുടെ വീട്ടിൽ സ്ഥിരം കാതുകൾ എത്താറുണ്ടായിരുന്നു. ആ കത്തുകളുടെ പിന്നാലെ നടത്തിയ അന്നെഷണത്തിൽ ആണ് 9 വർഷം മുൻപ് നവ്യയെ വയനാട്ടിൽ എത്തിച്ചത്. പക്ഷെ അമ്മയുടെയും മുത്തശിയുടെയും പേരുകളും ജനനത്തീയതിയും മാത്രമാണ് അന്ന് നവ്യക്ക് ലഭിച്ചത്. അങ്ങനെ നവ്യയെ പ്രസവിക്കുമ്പോൾ അമ്മയ്ക്ക് 19 വയസ് മാത്രമേ പ്രായമുള്ളായിരുന്നു എന്ന് നവ്യ മനസിലാക്കി. കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ അനാഥ മന്ദിരക്കാർക്ക് കഴിയില്ലായിരുന്നു.

സ്നേഹം കൊണ്ട് അന്നുമുതൽ നവ്യ പേരിനൊപ്പം അമ്മയുടെ പേരും കൂടെ ചേർത്തു. ഭർത്താവിനും രണ്ടു പെൺമക്കൾക്കു മൊപ്പം ഇറ്റലിയിലെ ട്രെൻറ്റോ നഗരത്തിൽ താമസിക്കുന്ന നവ്യ തന്റെ ചെറുപ്പം തൊട്ടുള്ള ഫോട്ടോയും കൂടെ ഒര് കുറിപ്പും ചേർത്ത് തയ്യാറാക്കിയ വിഡിയോയും എല്ലാം ഫേസ്ബുക് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു. ഒട്ടേറെ മലയാളികൾ പിന്തുണയായി നവ്യക്ക് ഒപ്പമുണ്ടെന്ന് നവ്യ പറയുന്നു.’അമ്മ ചിലപ്പോൾ കുടുംബവും കുട്ടികളുമൊക്കെയായി സന്തോഷത്തോടെ കഴിയുകയായിരിക്കും. ‘അമ്മ അറിയാതെ ഒരുനോക്ക് കണ്ട് ഞാൻ മടങ്ങും. മറിച്ച് ‘അമ്മ മോശം അവസ്ഥയിൽ ആണെങ്കിൽ ഞാൻ അമ്മയെ ഇറ്റലിയിലേക്ക് കൊണ്ടുപോകും. അമ്മയെ സംരക്ഷിക്കും. രണ്ടായാലും navya.dorigatti@yahoo.it ഇമെയിൽ വിലാസത്തിലേക്ക് അമ്മയെക്കുച്ച് സന്ദേശം എത്തുന്നതും കാത്ത് ഇരിക്കുകയാണ് നവ്യ

Email: navya.dorigatti@yahoo.it

Rahul

Recent Posts

മോഹൻലാൽ, തരുൺ മൂർത്തി ചിത്രം ബെൻസ് വാസു! ആരാധകനുള്ള മറുപടിയുമായി സംവിധായകൻ

മോഹൻലാൽ ആരാധകർ ഏറെ ആകാംഷയോട്  കാത്തിരിക്കുന്ന ചിത്രമാണ് 'എൽ 360' എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം. തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍…

47 mins ago

എന്റെ അടിക്കുറിപ്പ് അധികമായിരിക്കുന്നു! സെലിനുമായുള്ള പ്രണയത്തെ കുറിച്ച് പ്രതികരിച്ചു; മാധവ് സുരേഷ്

നടനും എം പിയും ഒക്കെയായ സുരേഷ് ഗോപിയുടെ മകൻ ​മാധവ് സുരേഷ് ഇപ്പോൾ  പങ്കിട്ടൊരു സോഷ്യൽ മീഡിയ പോസ്റ്റാണ് ആരാധകർക്കിടയിൽ…

3 hours ago

ആ പാട്ട് എന്തിനെന്ന് ആലോചിച്ചപ്പോളാണ് അത് പെണ്ണിനെക്കുറിച്ചോ അല്ലെങ്കിൽ മദ്യത്തെ കുറിച്ചോ ആകട്ടെ എന്ന് ചിന്തിച്ചത്, വിനീത് ശ്രീനിവാസൻ

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പ്രണവ്, ധ്യാൻ എന്നിവർ അഭിനയിച്ച ചിത്രം വർഷങ്ങൾക്ക് ശേഷം തീയറ്ററുകളിൽ നല്ല പ്രേഷക പ്രതികരണം…

3 hours ago

ബിഗ് സ്ക്രീനിലേക്ക് ഇനിയും ഒരു താരപുത്രി! നടൻ റഹുമാൻറെ മകൾ അലീഷ  സിനിമയിലേക്ക് എത്തുന്നു

ഒരു കാലത്ത് മലയാളികളുടെ പ്രിയങ്കരനായ നടൻ ആയിരുന്നു റഹുമാൻ, ഇപ്പോളിതാ അദ്ദേഹത്തിന്റെ അതേപാതയിലൂടെ മകൾ അലീഷ സിനിമയിലേക്ക് എത്തുകയാണ്, ഇപ്പോൾ…

4 hours ago

അങ്ങനെ നോക്കിയാൽ എയ്ഡ്സ് എന്ന രോഗം വന്നത് നന്നായി

ഭാഷയുടേയും ദേശത്തിന്റേയും അതിര്‍ വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…

6 hours ago

ബിഗ് ബോസ് ഷോ കഴിഞ്ഞിട്ട് തീരുമാനിക്കാനായിരുന്നു പ്ലാൻ, ജാസ്മിൻ

എൻഗേജ് മെന്റ് കഴിഞ്ഞിട്ടില്ലെന്നും ബിഗ് ബോസ് ഷോ കഴിന്നതിനു ശേഷം നോക്കിയിട്ട് തീരുമാനിക്കാനായിരുന്നു പ്ലാനെന്നു ആവർത്തിക്കുകയാണ് ജാസ്മിൻ ജാഫർ .…

6 hours ago