കെജിഎഫ് എന്ന ഒറ്റ ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ രാജ്യത്താകെ ശ്രദ്ധനേടിയ നിർമ്മാണ കമ്പനിയാണ് ഹോംബാലെ ഫിലിംസ്. ഇപ്പോഴിതാ തങ്ങളുടെ സാന്നിധ്യം തമിഴിലുംഉറപ്പിക്കാൻ ഒരുങ്ങുകയാണ് ഹോംബാലെ. കീർത്തി സുരേഷ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയാണ ഹോംബാലെ ഫിലിംസിന്റെ ആദ്യ തമിഴ് ചിത്രം. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു.
ഹോംബാലെ ഫിലിംസിന്റെ ആദ്യ തമിഴ് ചിത്രത്തിന്റെ പേര് ‘രഘു താത്ത’എന്നാണ്. ‘വിപ്ലവം ആരംഭിക്കുന്നത് വീട്ടിൽ നിന്നും’എന്ന് കുറിച്ചു കൊണ്ടാണ് ഹോംബാലെ ഫിലിംസ് ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിന്റെ രചനയും സംവിധാനവും സുമാൻ കുമാറാണ് നിർവഹിക്കുന്നത്. വിജയ് കിരഗന്ദൂർ ആണ് ഹോംബാലെ ഫിലിംസിന്റെ ബാനറിൽ സിനിമ നിർമ്മിക്കുന്നത്.
അതേസമയം,പൃഥ്വിരാജും പ്രഭാസും ഒന്നിക്കുന്ന സലാറാണ് ഹോംബാലെ ഫിലിംസിന്റെ ബാനറിൽ റിലീസ് കാത്തിരിക്കുന്ന പുതിയ ചിത്രം.ഫഹദ് ഫാസിലും അപർണ ബാലമുരളിയും നായികാനായകന്മാരിയി എത്തുന്ന ‘ധൂമം’ എന്ന സിനിമയും ഹോംബാലെ ഫിലിംസിന്റെ ബാനറിലാണ് നിർമ്മിക്കുന്നത്.ഹോംബാലെ ഫിലിംസിൻറേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത സിനിമ റിഷഭ് ഷെട്ടി രചനയും സംവിധാനം നിർവഹിച്ച കാന്താരയാണ്.
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…