സംവിധാനം ചെയ്ത സിനിമകൾ എല്ലാം ഹിറ്റായ ഒരു സംവിധായകനോടൊപ്പം സിനിമ ചെയ്യുമ്പോൾ അദ്ദേഹത്തെ വിശ്വസിച്ച് കൂടെ നിൽക്കാനേ കഴിയൂ എന്ന് നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ.ഗോൾഡ് എന്ന സിനിമയുടെ പരാജയവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ മറുപടി പറയുന്നതിനിടെയാണ് ലിസ്റ്റിൻ സ്റ്റീഫൻ ഇക്കാര്യം വ്യക്തമാക്കിയത്.
‘ന്നാലും ൻറെളിയാ’ എന്ന ചിത്രത്തിന്റെ വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തരുടെ ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു ലിസ്റ്റിൻ. അതേ സമയം ഗോൾഡ് ഓൺലൈൻ പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്തതേയുള്ളൂ, അത് കൊണ്ടുതന്നെ സിനിമയെക്കുറിച്ചുള്ള പ്രതികരണങ്ങൾ വരുന്നതേയുള്ളൂവെന്നും ഗാൾഡ് ലിസ്റ്റിൻ സ്റ്റീഫൻ കണ്ടോ എന്ന ചോദ്യത്തിന്, ഇല്ലെന്നുമാണ് ലിസ്റ്റിൻ മറുപടി നൽകിയത്.
‘ഒരു അൽഫോൻസ് പുത്രൻ സിനിമയാണ് ഗോൾഡ്. ഇതിനു മുമ്പ് ഹിറ്റ് ചിത്രങ്ങൾ ചെയ്തിട്ടുള്ള സംവിധായകൻ അൽഫോൻസ് പുത്രന്റെ കോൺഫിഡൻസ് കണ്ടിട്ട് ആ വ്യക്തിയോടൊപ്പം നിൽക്കുക എന്നതാണ് ഞങ്ങൾ ചെയ്തത്. അത് ശരിയല്ല, ഇത് ശരിയല്ല എന്ന് നമ്മൾ പറയുമ്പോൾ അത് ആ ആൾക്കു കൂടി അത് തോന്നണം. വലിയ സംവിധായകർക്കൊപ്പം ജോലി ചെയ്യുമ്പോൾ അങ്ങനെയൊരു പ്രശ്നമുണ്ട്. പുതുമുഖ സംവിധായകനോ,അല്ലെങ്കിൽ ഒരു സിനിമ പരാജയപ്പെട്ടതോ ആണെങ്കിൽ ഈ സാഹചര്യമായിരിക്കില്ല ഉണ്ടാവുക. വലിയ ഹിറ്റ് ചെയ്ത് നിൽക്കുന്ന സംവിധായകന് വേറൊരു തരത്തിലുള്ള കോൺഫിഡൻസ് ആയിരിക്കും തന്റെ സിനിമയോട് ഉണ്ടാകുക’യെന്നും ലിസ്റ്റിൻ സ്റ്റീഫൻ വ്യക്തമാക്കി
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…