വിജയ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത് ബീസ്റ്റ് എന്ന സിനിമയ്ക്ക് വേണ്ടിയാണ്. ഏപ്രില്‍ 13ന് സിനിമ തീയറ്ററിലേക്ക് എത്താനിരിക്കെ സിനിമയെ കുറിച്ചുള്ള പുതിയ വിശേഷങ്ങളെല്ലാം പുറത്ത് വരികയാണ്. ആരാധകര്‍ വളരെ പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ കൂടി പുറത്ത് വന്നതോടെ ആവേശം ഇരട്ടിയാവുകയാണ്. നായകനായി ഇളയ ദളപതി സിനിമയില്‍ എത്തുന്നത്
ആഘോഷമാക്കുന്നതിനോടൊപ്പം ആരാണ് സിനിമയിലെ വില്ലന്‍ എന്നത് കൂടി ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുകയാണ്. കഴിഞ്ഞ ദിവസം പുറത്ത് വന്ന തീപ്പൊരി ട്രെയിലര്‍ മ്യൂസിക് കൊണ്ടും വിജയ് യുടെ ആക്ഷന്‍ രംഗങ്ങള്‍ കൊണ്ടും മികച്ചതായിരുന്നു. ഇപ്പോഴിതാ സിനിമയില്‍ മുഖം മൂടി ധരിച്ച് എത്തിയ വില്ലന്‍
ആരായിരുന്നു എന്നാ ചോദ്യത്തിനാണ് ആരാധകര്‍ ഉത്തരം തേടുന്നത്. അതേസമയം ട്രെയിലര്‍ കണ്ടവരെല്ലാം ചര്‍ച്ച ചെയ്തത് ചിത്രത്തിലെ മുഖം മൂടി ധരിച്ച് എത്തിയ വില്ലന്‍ ആരാണെന്നായിരുന്നു. മലയാള താരം ഷൈന്‍ ടോം ചാക്കോയാണ് മുഖം മൂടി ധരിച്ച് എത്തിയ വില്ലന്‍ എന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ പൊതുവെ നടന്ന ചര്‍ച്ച. ഷൈന്‍ ടോമിനെ ട്രെയിലറില്‍ കാണാന്‍ സാധിച്ചില്ല എന്നതും ഈ സംശയത്തിന് ആക്കം കൂട്ടിയിരുന്നു.
പക്ഷേ, ആ മുഖംമൂടി ധരിച്ചെത്തിയ വില്ലന്‍ ഷൈന്‍ ടോം അല്ലെന്നാണ് പുറത്ത് വരുന്ന വിവരം. മറിച്ച് ഇന്ത്യന്‍ തീയറ്റര്‍, ഫിലീം അഭിനേതാവായ അങ്കുര്‍ വികല്‍ ആണ് ആ മുഖംമൂടിയ്ക്ക് പിന്നില്‍ എന്ന് പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്ലംഡോഗ് മില്ല്യണേര്, മരിയാന് എന്നീ സിനിമകളിലൂടെ അദ്ദേഹത്തെ പ്രേക്ഷകര്‍ക്ക് പരിചിതരമായതാണ്. എന്നാല്‍ മുഖം മൂടി ധരിച്ചെത്തിയപ്പോള്‍ ചിലര്‍ക്ക് സംശയങ്ങളും ഉയരുകയായിരുന്നു.