മോഹൻലാലിന്റെ മലൈകോട്ടൈ വാലിബൻ ക്രിസ്തുമസ് റിലീസായി എത്തിയേക്കും

ഏവരും കാത്തിരിക്കുന്ന സിനിമയാണ് മോഹൻലാൽ ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിലെത്തുന്ന ‘മലൈകോട്ടൈ വാലിബൻ’ . ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തിടെയാണ് പൂർത്തിയായത്. 130 ദിവസം നീണ്ടു നിന്ന തീവ്രമായ ഷൂട്ടിങ്ങിന് ശേഷമാണ് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി സിനിമയ്ക്ക് പാക്കപ്പ് പറഞ്ഞത്.രാജസ്ഥാനിൽ ജനുവരി പത്തിനാണ് ലൈകോട്ടൈ വാലിബൻ ആരംഭിച്ചത്.

മലൈകോട്ടൈ വാലിബന്റെ ചിത്രീകരണം രാജസ്ഥാൻ, ചെന്നൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിലായിട്ടാണ് നടന്നത്. ഇപ്പോഴിതാ സിനിമ ക്രിസ്തുമസ് റിലീസ് ആയി എത്തിയേക്കും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആദ്യ മോഹൻലാൽ ചിത്രമായതിനാൽ സിനിമയെക്കുറിച്ച് വൻ പ്രതീക്ഷയിലാണ് ആരാധകർ.

ചിത്രത്തിൽ മോഹൻലാൽ ഇരട്ടവേഷത്തിൽ എത്തുമെന്നാണ് ട്രേഡ് അനലിസ്റ്റ് ശ്രീധരൻ പിള്ള അടുത്തിടെ തന്റെ ട്വിറ്റർ പേജിലൂടെ പങ്കുവെച്ചത്. പിഎസ് റഫീഖാണ് മലൈകോട്ടൈ വാലിബന്റെ തിരക്കഥയൊരുക്കുന്നത്.മറാത്തി നടി സൊണാലി. ഹരീഷ് പേരടി, മണികണ്ഠൻ ആചാരി, ഡാനിഷ് സെയ്ത്, സഞ്ജന ചന്ദ്രൻ, സൊനാലി കുൽക്കർണി, സുചിത്ര നായർ,ബംഗാളി നടി കഥ നന്ദി എന്നിവരാണ് സിനിമയിലെ മറ്റ്താരങ്ങൾ. ചിത്രത്തിന്റെ സംഗീത സംവിധാനം പ്രശാന്ത് പിള്ളയാണ്. മധു നീലകണ്ഠനാണ് ഛായാഗ്രഹണം.

 

Aiswarya Aishu