മാമന്നൻ തന്റെ അവസാന ചിത്രമായിരിക്കും; നിലപാട് അറിയിച്ച് യുവ നടൻ!!

കഴിഞ്ഞ ദിവസമാണ് നടനും രാഷ്ട്രീയ നേതാവുമായ ഉദയനിധി സ്റ്റാലിൻ തമിഴാനാട് മന്ത്രി സഭയിലെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത്. സത്യപ്രതിജ്ഞ ചടങ്ങിന് ശേഷം ഉദയനിധി സ്റ്റാലിൻ നടത്തിയ പ്രഖ്യാപനം ആരാധാകരെ കുറച്ച് വിഷമിപ്പിച്ചു എന്ന് തന്നെ പറയാം മറ്റൊന്നുമല്ല താരം പറഞ്ഞത്. മാരി സെൽവരാജിനൊപ്പം വരാനിരിക്കുന്ന തന്റെ പുതിയ ചിത്രമായ മാമന്നൻ സിനിമാ കരിയറിലെ തന്റെ അവസാന പ്രോജക്റ്റായിരിക്കുമെന്നാണ്.


യുവജനക്ഷേമ കായിക വികസന വകുപ്പ് മന്ത്രിയായി ചുമതലയേറ്റ ഉദയനിധി സ്റ്റാലിൻ സത്യപ്രതിജ്ഞയ്ക്ക് ശേഷമുള്ള ഒരു സംഭാഷണത്തിൽ പറഞ്ഞത് ഇങ്ങനെയാണ്. ”കമൽ സാർ നിർമ്മിക്കുന്ന പുതിയ സിനിമയിൽ ഞാൻ അഭിനയിക്കേണ്ടതായിരുന്നു, എന്നാൽ ഞാൻ മന്ത്രിയാവാൻ പോകുന്നത് അറിഞ്ഞപ്പോൾ, തന്നെ ആദ്യം അഭിനന്ദിച്ചത് അദ്ദേഹമായിരുന്നു. ഇപ്പോൾ സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയല്ലാതെ മറ്റ് മാർഗമില്ലെന്ന് ഞാൻ കമൽ സാറിനോട് പറഞ്ഞിട്ടുണ്ട്, സംവിധായകൻ മാരി സെൽവരാജിന്റെ മാമന്നൻ ആയിരിക്കും എന്റെ അവസാന ചിത്രമെന്നും ഉദയനിധി സ്റ്റാലിൻ പറഞ്ഞു.

ഉദയനിധി സ്റ്റാലിന്റെ അവസാന ചിത്രമായ മാമന്നനിൽ നായികയാവുന്നത് കീർത്തി സുരേഷാണ്. ഫഹദ് ഫാസിൽ, വടിവേലു എന്നിവരാണ് മറ്റ് പ്രധാന താരങ്ങളായി എത്തുന്നത്. അതേ സമയം റിലീസിനായി കാത്തിരിക്കുന്ന കണ്ണൈ നമ്പാത്തേ എന്നൊരു ചിത്രവും ഉദയനിധി സ്റ്റാലിന്റെയാതിയുണ്ട്