ഇതാണ് ഭാഗ്യക്കുറി; ജപ്തി നോട്ടിസിനു പിന്നാലെ വ്യാപാരിക്ക് 75 ലക്ഷം ലോട്ടറിയടിച്ചു!!

നമ്മൾ എല്ലാവരും തന്നെ ലോട്ടറി ടിക്കറ്റ് എടുക്കുന്നവരാണ്.എന്നാൽ അതു പലപ്പോഴും അടിക്കാതിരുന്നുട്ടുണ്ടാവാം ചിലപ്പോൾ ചെറിയൊരു തുക നമ്മൾക്ക് ലഭിക്കുകയും ചെയ്തിട്ടുണ്ടാവും. എന്നാലും നമ്മൾ ഭാഗ്യ പരീക്ഷണത്തിലായി ലോട്ടറി ടിക്കറ്റുകൾ പിന്നെയും എടുക്കും. ഇന്നലെ ഉച്ചയ്ക്കായിരുന്നു കൊല്ലത്തെ മത്സ്യവ്യാപാരി പൂക്കുഞ്ഞിന്റെ വീട്ടിൽ ബാങ്കുകാർ എത്തിയത്. ഒൻപത് ലക്ഷത്തിന്റെ ജപ്തി നോട്ടീസുമായാണ് ബാങ്കുകാർ എത്തിയത്.

ബാങ്കുകാർ മടങ്ങി മൂന്നു മണിക്കൂറിനുള്ളിൽ ആ സന്തോഷം പൂക്കുഞ്ഞിനെ തേടിയെത്തി. അത് മറ്റൊന്നുമായിരുന്നില്ല ലോട്ടറിയുടെ രൂപത്തിൽ 70 ലക്ഷം രൂപയായിരുന്നു അത്. എന്നാൽ മൈനാഗപ്പള്ളി ഇടവനശേരി ഷാനവാസ് മൻസിലിൽ പൂക്കുഞ്ഞിന് ഇത് വിശ്വസിക്കാനായില്ല. ഭാഗ്യദേവത തന്നെ തേടി എത്തിയിരിക്കുന്നുവെന്ന്. മത്സ്യ വ്യാപാരിയായ പൂക്കുഞ്ഞ് സാമ്പത്തിക ബുദ്ധിമുട്ടുകളാൽ പ്രതിസന്ധിയിലായിരുന്നു.

കോർപറേറ്റ് ബാങ്കിൽ നിന്ന് വീടിന്റെ നിർമ്മാണത്തിനായി ഒൻപത് ലക്ഷം രൂപ പൂക്കുഞ്ഞ് വായ്പയെടുത്തിരുന്നു.വായ്പകുടിശ്ശിക 12 ലക്ഷമായതോടെ ജപ്തി നോട്ടീസുമായി ഇന്നലെ ഉച്ചയോടെ ബാങ്കുകാർ വീട്ടിലെത്തി. തന്റെ കിടപ്പാടം നഷ്ടമാവുമെന്ന പ്രയാസത്തിലായിരുന്ന പൂകുഞ്ഞിനും കുടുംബത്തിനും മൂന്ന് മണിയോടെ 70 ലക്ഷം ലോട്ടറിയടിച്ചെന്ന വാർത്തയെത്തുകയായിരുന്നു.പ്ലാമൂട്ടിൽ ചന്തയിലെ ലോട്ടറി വിൽപ്പനക്കാരനായ ഗോപാലപിള്ളയിൽ നിന്നാണ് പൂക്കുഞ്ഞ് ലോട്ടറിയെടുത്തിരുന്നത്

 

Ajay

Recent Posts

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

9 hours ago

മിക്കവർക്കുമുള്ള ശീലം, പക്ഷേ ഇത് അമിതമാകുന്നത് ഒട്ടേറെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും; കാപ്പി കുടിക്കുന്നവർ ശ്രദ്ധിക്കൂ…

രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…

9 hours ago

‘രാവിലെ 11:20 നും 11:50 നും ഇടയിലുള്ള ശുഭമുഹൂ‍ർത്തത്തിൽ…; പ്രേമിക്കാൻ ഈസി പക്ഷേ’; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ

ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ താരം വളരെ…

11 hours ago

ഞാൻ കൂടുതൽ അടുക്കുന്ന ആളാണ് ആ പേടികൊണ്ടു ഇപ്പോൾ അകലം പാലിക്കുന്നു; എലിസബത്ത്

നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…

14 hours ago

ഓൺലൈൻ ചാനലുകാർ നേരിട്ടും അല്ലാതെയും  തന്നെ ഭീഷണിപ്പെടുത്താറുണ്ട്; ആസിഫ് അലി

റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…

15 hours ago

സ്നേഹിച്ചവർ വിശ്വാസവഞ്ചന കാണിച്ചു; ഇന്റർവ്യൂകൾ കൊടുക്കില്ല: ജാസ്മിൻ ലൈവിൽ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സിന് ശേഷം ആദ്യമായി തന്റെ വിശേഷങ്ങൾ ആരാധകരുമായി യുട്യൂബ് ലൈവ് വീഡിയോയിലൂടെ പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ, ബി​​ഗ്…

17 hours ago