ഇതാണ് ഭാഗ്യക്കുറി; ജപ്തി നോട്ടിസിനു പിന്നാലെ വ്യാപാരിക്ക് 75 ലക്ഷം ലോട്ടറിയടിച്ചു!!

നമ്മൾ എല്ലാവരും തന്നെ ലോട്ടറി ടിക്കറ്റ് എടുക്കുന്നവരാണ്.എന്നാൽ അതു പലപ്പോഴും അടിക്കാതിരുന്നുട്ടുണ്ടാവാം ചിലപ്പോൾ ചെറിയൊരു തുക നമ്മൾക്ക് ലഭിക്കുകയും ചെയ്തിട്ടുണ്ടാവും. എന്നാലും നമ്മൾ ഭാഗ്യ പരീക്ഷണത്തിലായി ലോട്ടറി ടിക്കറ്റുകൾ പിന്നെയും എടുക്കും. ഇന്നലെ ഉച്ചയ്ക്കായിരുന്നു…

നമ്മൾ എല്ലാവരും തന്നെ ലോട്ടറി ടിക്കറ്റ് എടുക്കുന്നവരാണ്.എന്നാൽ അതു പലപ്പോഴും അടിക്കാതിരുന്നുട്ടുണ്ടാവാം ചിലപ്പോൾ ചെറിയൊരു തുക നമ്മൾക്ക് ലഭിക്കുകയും ചെയ്തിട്ടുണ്ടാവും. എന്നാലും നമ്മൾ ഭാഗ്യ പരീക്ഷണത്തിലായി ലോട്ടറി ടിക്കറ്റുകൾ പിന്നെയും എടുക്കും. ഇന്നലെ ഉച്ചയ്ക്കായിരുന്നു കൊല്ലത്തെ മത്സ്യവ്യാപാരി പൂക്കുഞ്ഞിന്റെ വീട്ടിൽ ബാങ്കുകാർ എത്തിയത്. ഒൻപത് ലക്ഷത്തിന്റെ ജപ്തി നോട്ടീസുമായാണ് ബാങ്കുകാർ എത്തിയത്.

ബാങ്കുകാർ മടങ്ങി മൂന്നു മണിക്കൂറിനുള്ളിൽ ആ സന്തോഷം പൂക്കുഞ്ഞിനെ തേടിയെത്തി. അത് മറ്റൊന്നുമായിരുന്നില്ല ലോട്ടറിയുടെ രൂപത്തിൽ 70 ലക്ഷം രൂപയായിരുന്നു അത്. എന്നാൽ മൈനാഗപ്പള്ളി ഇടവനശേരി ഷാനവാസ് മൻസിലിൽ പൂക്കുഞ്ഞിന് ഇത് വിശ്വസിക്കാനായില്ല. ഭാഗ്യദേവത തന്നെ തേടി എത്തിയിരിക്കുന്നുവെന്ന്. മത്സ്യ വ്യാപാരിയായ പൂക്കുഞ്ഞ് സാമ്പത്തിക ബുദ്ധിമുട്ടുകളാൽ പ്രതിസന്ധിയിലായിരുന്നു.

കോർപറേറ്റ് ബാങ്കിൽ നിന്ന് വീടിന്റെ നിർമ്മാണത്തിനായി ഒൻപത് ലക്ഷം രൂപ പൂക്കുഞ്ഞ് വായ്പയെടുത്തിരുന്നു.വായ്പകുടിശ്ശിക 12 ലക്ഷമായതോടെ ജപ്തി നോട്ടീസുമായി ഇന്നലെ ഉച്ചയോടെ ബാങ്കുകാർ വീട്ടിലെത്തി. തന്റെ കിടപ്പാടം നഷ്ടമാവുമെന്ന പ്രയാസത്തിലായിരുന്ന പൂകുഞ്ഞിനും കുടുംബത്തിനും മൂന്ന് മണിയോടെ 70 ലക്ഷം ലോട്ടറിയടിച്ചെന്ന വാർത്തയെത്തുകയായിരുന്നു.പ്ലാമൂട്ടിൽ ചന്തയിലെ ലോട്ടറി വിൽപ്പനക്കാരനായ ഗോപാലപിള്ളയിൽ നിന്നാണ് പൂക്കുഞ്ഞ് ലോട്ടറിയെടുത്തിരുന്നത്