കഴിഞ്ഞ ദിവസം കാണാതായ പാപ്പച്ചൻ ഇപ്പോൾ ഒളിവിലാണന്നു സൂചന ലഭിച്ചിരിക്കുകയാണ് ഒരു പുതിയ ചിത്രത്തിലൂടെ, മാമല കുന്നു വനമേഖലയിലുള്ള ഒരു വീട്ടിൽ നിന്നുമാണ് ഈ ചിത്രം ലഭിച്ചിരിക്കുന്നത്. അതോടെ ആണ് പാപ്പച്ചൻ ഒളിവിലാണെന്ന് മനസിലായത് ,കഴിഞ്ഞ ദിവസം ഇദ്ദേഹത്തിന്റെ രൂപവും, ഉയരവും, നിറവും, പ്രായവും രേഖപ്പെടുത്തിയ കാണ്മാനില്ല എന്ന പോസ്റ്റർ പുറത്തുവിട്ടിരുന്നു.
എന്നാൽ ഇപ്പോൾ കിട്ടിയ ചിത്രത്തിൽ പാപ്പച്ചന്റെ ഭയം നിറഞ്ഞ കണ്ണുകളോട് കൂടിയുള്ള ചിത്രം ആണ് എത്തിയിരിക്കുന്നത്.പാപ്പച്ചനെ കാണ്മാനില്ല എന്ന പോസ്റ്ററിന് പിന്നാലെ തന്നെ ഇപ്പോൾ പാപ്പച്ചൻ ഒളിവിൽ ആണെന്നുള്ള സിനിമയുടെ ഒഫീഷ്യൽ പോസ്റ്റർ ആണ് നിമിഷം നേരം കൊണ്ട് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. കട്ടത്താടിയിൽ ഭയത്തോടു കൂടിയ പാപ്പച്ചന്റെ കഥപാത്രമായി എത്തുന്നത് സൈജു കുറുപ്പ് ആണ്. വനാതിർത്തിയിൽ ‘പാപ്പച്ചൻ ഒളിവിലാണ്’ എന്ന സിനിമയിലെ ഒരു പാവം ലോറി ഡ്രൈവർ ആയാണ് സൈജു കുറുപ്പ് ഈ ചിത്രത്തിൽ എത്തുന്നത്, ക്രൈസ്തവ സമൂഹത്തിന്റെ പശ്ചാത്തലത്തിൽ ഇണക്കങ്ങളും, പിണക്കങ്ങളും, ഒപ്പം പകയും ചേർന്ന് ആണ് ഈ സിനിമയുടെ കഥ പറയുന്നത്.
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…
പാർവതി തിരുവോത്ത് മികച്ച രീതിയിൽ അഭിനയം കാഴ്ച്ച വെച്ച 'ഉള്ളൊഴുക്ക്' എന്ന ചിത്രം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണം നേടി…
നടന് ധര്മ്മജന് ബോള്‍ഗാട്ടി രണ്ടാമതും വിവാഹിതനായത് വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. നേരത്തെ വിവാഹം രജിസ്റ്റര്‍ ചെയ്യാത്തത് കൊണ്ട് ഭാര്യയെ വീണ്ടും…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ജിന്റോ വിജയിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള കാര്യം അദ്ദേഹം ഷോയില്‍ ചെയ്തിട്ടുണ്ടാകുമെന്ന് പറയുകയാണ് നടനും…
ബിഗ്ഗ്ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ ബിഗ്ഗ്ബോസിന് ശേഷമുള്ള ആദ്യ വീഡിയോ…
ജില്ലയിലെത്തുന്ന സഞ്ചാരികൾക്ക് ഇനി കാഴ്ചകൾക്കൊപ്പം കണ്ണും മനസും മാത്രമല്ല വാഹനവും ചാർജ് ചെയ്യാം. പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ ഇലക്ട്രിക് വെഹിക്കിള്‍…