കാണാതായ പാപ്പച്ചൻ ഒളിവിൽ! ഭയത്തോടു കൂടിയ കണ്ണുമായി പാപ്പച്ചന്റെ  പുതിയ ചിത്രം വൈറൽ 

കഴിഞ്ഞ ദിവസം കാണാതായ പാപ്പച്ചൻ ഇപ്പോൾ ഒളിവിലാണന്നു സൂചന ലഭിച്ചിരിക്കുകയാണ് ഒരു പുതിയ ചിത്രത്തിലൂടെ, മാമല കുന്നു വനമേഖലയിലുള്ള ഒരു വീട്ടിൽ നിന്നുമാണ് ഈ ചിത്രം ലഭിച്ചിരിക്കുന്നത്. അതോടെ ആണ് പാപ്പച്ചൻ ഒളിവിലാണെന്ന് മനസിലായത് ,കഴിഞ്ഞ ദിവസം ഇദ്ദേഹത്തിന്റെ രൂപവും, ഉയരവും, നിറവും, പ്രായവും രേഖപ്പെടുത്തിയ കാണ്മാനില്ല എന്ന പോസ്റ്റർ  പുറത്തുവിട്ടിരുന്നു.

എന്നാൽ ഇപ്പോൾ കിട്ടിയ  ചിത്രത്തിൽ പാപ്പച്ചന്റെ ഭയം നിറഞ്ഞ കണ്ണുകളോട് കൂടിയുള്ള ചിത്രം ആണ് എത്തിയിരിക്കുന്നത്.പാപ്പച്ചനെ കാണ്മാനില്ല എന്ന പോസ്റ്ററിന് പിന്നാലെ തന്നെ ഇപ്പോൾ പാപ്പച്ചൻ ഒളിവിൽ ആണെന്നുള്ള സിനിമയുടെ ഒഫീഷ്യൽ പോസ്റ്റർ ആണ് നിമിഷം നേരം കൊണ്ട് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. കട്ടത്താടിയിൽ ഭയത്തോടു കൂടിയ പാപ്പച്ചന്റെ കഥപാത്രമായി എത്തുന്നത് സൈജു കുറുപ്പ് ആണ്. വനാതിർത്തിയിൽ ‘പാപ്പച്ചൻ ഒളിവിലാണ്’ എന്ന സിനിമയിലെ ഒരു പാവം ലോറി ഡ്രൈവർ ആയാണ് സൈജു കുറുപ്പ്  ഈ ചിത്രത്തിൽ എത്തുന്നത്, ക്രൈസ്തവ സമൂഹത്തിന്റെ പശ്ചാത്തലത്തിൽ ഇണക്കങ്ങളും, പിണക്കങ്ങളും, ഒപ്പം പകയും ചേർന്ന് ആണ് ഈ സിനിമയുടെ കഥ പറയുന്നത്.

ശരിക്കും പാപ്പച്ചന്റെ വ്യക്തിജീവിതത്തിലെ സംഘര്ഷമായ രീതികൾ തന്നെയാണ് ഈ ചിത്രത്തിൽ അരങ്ങേറുന്നത്, ചിത്രത്തിൽ സൈജു കുറിപ്പിനെ കൂടാതെ വിജയ രാഘവൻ, ശ്രിന്ദ, അജു വര്ഗീസ്, ജഗദീഷ്, ജോണി ആന്റണി, കോട്ടയം നസീർ, ദർശന തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു. നവാഗതനായ സിന്റോ സണ്ണിയാണ് ഈ ചിത്രം സംവിധാനം ചെയ്യ്തിരിക്കുന്നത്. പൂക്കാലം എന്ന ചിത്രത്തിന് ശേഷം തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറിൽ തോമസ് തിരുവല്ല നിർമ്മിച്ച ചിത്രം ആണ് ഇത്,