ബിജു മേനോനും ഗുരു സോമസുന്ദരവും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രമാണ് ‘നാലാംമുറ’.സിനിമയുടെ ടീസർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ചിത്രം ക്രൈം ത്രില്ലർ ഗണത്തിൽപ്പെടുന്നതാണ് എന്നാണ് ടീസർ നൽകുന്ന സൂചന.നാലാം മുറ സംവിധാനം ചെയ്യുന്നത് ദീപു അന്തിക്കാടാണ്.മികച്ച സ്വീകാര്യതയാണ് ടീസറിനു ലഭിക്കുന്നത്.
ബിജു മേനോൻ പോലീസ് വേഷത്തിൽ എത്തുന്ന സിനിമയാണ് നാലാംമുറ. ബിജു മേനോൻ ഒരു കേസ് അന്വേഷിക്കാൻ വരുന്നതും തുടർന്നുള്ള സംഭവ വികാസങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.’ഏത് ബുദ്ധിമാനെയും പൂട്ടാൻ പൊലീസിൽ കുറച്ചുപേർ കാണും’ എന്നും ടീസറിൽ ബിജു മേനോൻ പറയുന്നതായി കാണാം. അലൻസിയർ, പ്രശാന്ത് അലക്സാണ്ടർ ,ദിവ്യ പിള്ള, ശാന്തി പ്രിയ, ഷീല എബ്രഹാം, സുരഭി സന്തോഷ്, ഷൈനി സാറ എന്നിവരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സൂരജ് വി ദേവ് ആണ് ചിത്രത്തിന്റെ രചന. കൈലാസ് മേനോൻ ആണ് ചിത്രത്തിന്റെ സഗീത സംവിധാനം നിർവഹിക്കുന്നത്. ഛായാഗ്രഹണം ലോകനാഥൻ,എഡിറ്റിംഗ് ഷമീർ മുഹമ്മദ്, പശ്ചാത്തല സംഗീതം ഗോപീ സുന്ദർ,മേക്കപ്പ് റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം നയന ശ്രീകാന്ത്, മേക്കപ്പ്,കലാസംവിധാനം അപ്പുണ്ണി സാജൻ, ലക്ഷ്മി ക്രിയേഷൻസിന്റെ ബാനറിൽ നാലാം മുറ സുധീഷ് പിള്ള, ഷിബു അന്തിക്കാട്,കിഷോർ വാരിയത്ത് യു എസ് എ എന്നിവർ ചേർന്നാണ് നിർമിച്ചിരിക്കുന്നത്.
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…