‘മാർഗംകളി കളിയ്ക്കാൻ ഒരു മാർഗ്ഗവുമില്ലാതെ നിൽക്കുന്ന ഞാൻ’ നവ്യനായരുടെ വീഡിയോ വൈറലാവുന്നു!!

ചെറിയൊരു ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിൽ സജീവസാന്നിദ്ധ്യമാവുകയാണ് മലയാളികളുടെ പ്രിയ നടി നവ്യ നായർ. വിവാഹശേഷം സിനിമ ലോകത്ത് നിന്നും ഇടവേള എടുത്ത നലവ്യ വികെ പ്രകാശിന്റെ ഒരുത്തീ എന്ന ചിത്രത്തിലൂടെയാണ് വീണ്ടും സിനിമയിൽ സജീവമായത്. സിനിമയിൽ നിന്ന് വിട്ടു നിന്നെങ്കിലും നൃത്ത മേഖലയിൽ സജീവമായി ഉണ്ടായിരുന്നു താരം.

സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് നവ്യനായർ.ഇപ്പോഴിതാ, രസകരമായ ഒരു വിഡിയോ പങ്കുവെച്ചിരിക്കുകയാണ് താരം. ‘മാർഗംകളി കളിക്കാനൊരു മാർഗവും ഇല്ലാതെ നിൽക്കുന്ന എന്നെ സ്‌കൂളിൽ പഠിച്ച ഓർമയിൽ പഠിപ്പിക്കുന്ന ഏതോ ഒരു കലാരൂപം…. .റീൽസ് ഉണ്ടക്കാനുള്ള ഒരു സ്‌റ്റൈലിസ്റ്റിന്റെ കഷ്ടപ്പാടുകൾ’ എന്നായിരുന്നു വീഡിയോയ്ക്ക് നവ്യ നൽകിയ ക്യാപ്ഷൻ


അതേ സമയം പുതിയ ചിത്രത്തിന്റെ റിലീസ് തിരക്കിലാണ് നവ്യ നായർ. അനീഷ് ഉപാസന സംവിധാനം ചെയ്യുന്ന ജാനകി ജാനേ എന്ന സിനിമയാണ് റിലീസിന് ഒരുങ്ങുന്നത്. ‘ജാനകി ജാനേ’യിൽ നവ്യയ്ക്കൊപ്പം സൈജുകുറുപ്പും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

 

എസ് ക്യൂബ് ഫിലിംസിന്റെ ബാനറിൽ ഷേണുഗ, ഷെഗ്ന, ഷെർഗ എന്നിവരാണ് ജാനകി ജാനേ നിർമ്മിക്കുന്നത്. ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് ആണ് സിനിമ അവതരിപ്പിക്കുന്നത്.

 

 

 

Aiswarya Aishu