എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്നും ഇടവേള എടുക്കുന്നു: നസ്രിയ

സോഷ്യൽ മീഡിയയിൽ നിന്ന് ഇടവേള എടുക്കുന്നതായി യുവനടി നസ്രിയ. ഇസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിലാണ് താൻ എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്നും ബ്രേക്ക് എടുക്കുന്നതായി നസ്രിയ ഫഹദ് കുറിച്ചത്. അതേ സമയം താരം എന്തിനാണ് ഇടവേള എടുക്കുന്നത് എന്നറിയാനുള്ള ആകാംഷയിലാണ് ആരാധകർ.

 

‘എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്നും ഇടവേള എടുക്കുകയാണ്. ഇതാണ് അതിനുള്ള സമയം. നിങ്ങളുടെ സ്നേഹവും സന്ദേശങ്ങളുമെല്ലാം മിസ് ചെയ്യും… ഉടനെ തിരിച്ചുവരും..പ്രോമിസ്…’ എന്നായിരുന്നു നസ്രിയ തന്‌റെ ഇസ്റ്റഗ്രാമിൽ കുറിച്ചത്. സിനിമകളിൽ നിന്ന് ബ്രേക്ക് എടുക്കാറുണ്ടെങ്കിലും ഇൻസ്റ്റഗ്രാമിൽ സജീവമായിരുന്നു താരം. തന്‌റെ വിശേഷങ്ങളും ചിത്രങ്ങളും താരം ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കുന്നത് പതിവായിരുന്നു.


നസ്രിയയുടെ ഇൻസ്റ്റഗ്രാം അടക്കമുള്ള സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്ക് ലക്ഷക്കണക്കിന് ഫോളോവേഴ്‌സാണുള്ളത്അ. തേസമയം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിലൂടെ നസ്രിയ വീണ്ടും മലയാള സിനിമയിലേയ്ക്ക് മടങ്ങിയെത്തുമെന്ന വാർത്ത സജീവമായിരുന്നു.

അഞ്ജലി മേനോന്റെ ബാംഗ്‌ളൂർ ഡെയ്‌സ് എന്ന ചിത്രത്തിന് ശേഷം പരസ്യ ചിത്രങ്ങളിൽ മാത്രമായിരുന്നു ഫഹദും നസ്രിയയും ഒരുമിച്ച് അഭിനിച്ചിട്ടുണ്ടായിരുന്നത് 2014ലായിരുന്നു ചലച്ചിത്രതാരം ഫഹദ് ഫാസിലുമായി നസ്രിയയുടെ വിവാഹം.

 

 

Aiswarya Aishu