നടൻ ആര്യന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ നിവിൻ പോളി നായകനാവുന്നു!

യുവനടൻ നിവിൻ പോളി നായകനാവുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു. ചിത്രം സംവിധാനം ചെയ്യുന്നത് നടൻ ആര്യൻ രമണി ഗിരിജാവല്ലഭൻ ആണ് .ആനയുടെ രൂപം ആലേഖനം ചെയ്തിട്ടുള്ള പോസ്റ്ററും ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. അതേ സമയം ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകരെയും അഭിനേതാക്കളെയും സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.

അതേ സമയം നിവിൻ പോളി പുതിയ സിനിമിയുടെ ഭാഗമാകുന്നതിൽ സന്തോഷം അറിയിച്ച് പാസ്റ്റർ പങ്കുവച്ചിട്ടുണ്ട്. അതിശയിപ്പിക്കുന്ന കഥയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം ഉണ്ടെന്ന് നടൻ ആര്യനുമായി സഹകരിക്കുകയാണെന്നും നിവിൻ പോളി തന്റെ സോഷ്യൽ മീഡിയയിൽ കുറിച്ചു. നാദിരഷയെ നായകനാക്കി ആര്യൻ സംവിധാനം ചെയ്ത ‘ബേൺ മൈ ബോഡി’ എന്ന ഷോർട്ട് ഫിലിം ഏറെ ശ്രദ്ധ നേടിയിരുന്നു.

തന്റെ ആദ്യ സിനിമയെ കുറിച്ചുള്ള സന്തോഷം ആര്യനും പങ്കുവച്ചിട്ടുണ്ട്. ‘ബേൺ മൈ ബോഡി’ എന്ന എന്ന ചിത്രത്തിന് ശേഷം എന്താണെന്ന് ചോദിച്ചവർക്കുള്ള ഉത്തരമാണ് തന്റെ ആദ്യത്തെ സിനിമ എന്നാണ് ആര്യൻ രമണി ഗിരിജാവല്ലഭൻ തന്‌റെ സമൂഹ മാധ്യമങ്ങളിൽ കുറിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഓരുക്കിയിരിക്കുന്നതും നടൻ തന്നെയാണ്.

Aswathy