എന്നെ ഫോളോ ചെയ്യുന്ന എല്ലാവരും എന്റെ നല്ലത് കാണാനായി ആഗ്രഹിക്കുന്നവരല്ല:സാനിയ ഇയ്യപ്പൻ

പ്രേക്ഷകരുടെ പ്രിയതാരമാണ് യുവ നടി സാനിയ ഇയ്യപ്പൻ. അഭിനേത്രിയായും നർത്തകിയായും സംരംഭകയായുമെല്ലാം സാനിയ മലയാളികൾക്ക് സുപരിചിതയാണ് പറയേണ്ടടതില്ലലോ. വളരെ ചുരുങ്ങിയ കാലയളവിനുള്ളിൽ നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്


സാനിയ ഇയ്യപ്പൻസോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് താരം പങ്കുവെയ്ക്കുന്ന ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങളൊക്കെ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധനേടാറുണ്ടെങ്കിലും വസ്ത്രധാരണത്തിന്റെ പേരിൽ പലപ്പോഴും സൈബർ ആക്രമണങ്ങൾക്ക് ഇരയായിട്ടുണ്ട് സാനിയ. ഇപ്പോഴിതാ ധന്യ വർമ്മയ്ക്ക് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞ കാര്യങ്ങൾ ശ്രദ്ധ നേടുന്നത്. തന്റെ സോഷ്യൽ മീഡിയ ഫോളോവേഴ്സിനെ കുറിച്ച് സാനിയ നടത്തിയ പ്രതികരണമാണ് വൈറലാവുന്നത്.

ഇൻസ്റ്റഗ്രാം ഫോളോവേഴ്സിന്റെ എണ്ണം ബോക്സ് ഓഫീസിൽ ഒരു സിനിമ വിജയിക്കാൻ കാരണമാകുന്നില്ലെന്നും തനിക്ക് ഒരുപാട് ഇൻസ്റ്റഗ്രാം ഫോളോവേഴ്സ് ഉണ്ട് എന്നാൽ സോഷ്യൽ മീഡിയയിൽ തന്നെ ഫോളോ ചെയ്യുന്ന എല്ലാവരും സിനിമ ഇറങ്ങുമ്പോൾ കാണാൻ പോകുമെന്ന് വിശ്വസിക്കുന്നില്ലെന്നും താരം പറഞ്ഞു.തന്നെ ഫോളോ ചെയ്യുന്നവരിൽ പകുതി പേരും നെഗറ്റിവിറ്റി പ്രചരിപ്പിക്കുന്നവരാണ്. എല്ലാവരും തന്റെ നല്ലത് കാണാനായി ആഗ്രഹിക്കുന്നവരാണെന്ന് കരുതുന്നില്ല സാനിയ വ്യക്തമാക്കി

 

Aswathy