പലരും ചാൻസിനായി സെമി ന്യൂഡ് ചിത്രങ്ങൾ വരെ അയച്ചിട്ടുണ്ട്: ഒമർ ലുലു

കുടുംബത്തോട് തന്റെ സിനിമകൾ കാണണ്ടെന്ന് പറഞ്ഞിട്ടുണ്ടെന്ന് സംവിധായകൻ ഒമർ ലുലു. സിനിമകളിലും പ്രസ്താവനകളിലും ഡബ്ബിൾ മീനിംഗ് കോമഡികൾ വരുന്നതിനെ കുറിച്ച് സംസാരിക്കവെയാണ് ഇതിനെ ഒമർ ലുലു ഇക്കാര്യത്തെ കുറിച്ച് പറഞ്ഞത്.തന്റെ സിനിമകൾ പപ്പ കാണാറില്ല. അതിനാൽ കുഴപ്പമില്ലെന്നും ഒമർ ലുലു വ്യക്തമാക്കി

കുടുംബത്തിലെ ആരെങ്കിലും വിമർശിക്കുകയാണെങ്കിൽ അവരോട് സിനിമ നിർമ്മിക്കൂ, അവർക്ക് ഇഷ്ടപ്പെടുന്ന തരത്തിൽ സിനിമ സംവിധാനം ചെയ്തു തരാമെന്നാണ് ഞാൻ പറയാറുള്ളത്‌നിങ്ങൾ പറയുന്നത് പോലെ സിനിമ ചെയ്യാം പക്ഷെ നിങ്ങൾ സിനിമ നിർമ്മിക്കുമോ എന്നാണ് ഞാൻ അവരോട് ചോദിക്കാറുള്ളത് എന്നാണ് ഒമർ ലുലു പറയുന്നു.താൻ സംവിധാനം ചെയ്ത ചിത്രങ്ങളിൽ നഷ്ടം വന്ന ചിത്രം ധമാക്കയാണ് അതിൽ വിഷമമുണ്ട് സംവിധായകൻ പറയുന്നു.

അഡാർ ലവ് ആയിരുന്നു താൻ ചെയ്തതിൽ ഏറ്റവും ലാഭമുണ്ടായ ചിത്രം അഡാർ ലവ്വ് എന്ന സിനിമ വിജയിച്ച സമയത്ത് ചില പെൺകുട്ടികൾ ചാൻസ് കിട്ടാൻ വേണ്ടി സെമി ന്യൂഡ് ചിത്രങ്ങൾ അയച്ചു തന്നിട്ടുണ്ടെന്ന് ഒമർ ലുലു നേരത്ത് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. അടുത്തിടെ ബിഗ് ബോസിലെ മത്സരാർത്ഥിയായി താരം എത്തിയിരുന്നു.

Aiswarya Aishu