നവാഗതനായ അഖില്‍ ധര്മ്മജന് ഒരുക്കുന്ന പുതിയ ചിത്രത്തില്‍ പ്രണവ് മോഹന്‍ലാലും സായി പല്ലവിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും എന്നാണ് മലായാള സിനിമയില്‍ നിന്നെത്തുന്നത്. ‘റാം കെയര്‍ ഓഫ് ആനന്ദി’ എന്നാണ് ചിത്രത്തിന്റെ പേര്. തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ‘2018’ ന്റെ തിരക്കഥാകൃത്തില്‍ ഒരാളാണ് അഖില്‍ പി. ധര്മ്മജന്.
ഈയിടെ തന്റെ സ്വപ്നപദ്ധതിയെപ്പറ്റി അഖില്‍ വെളിപ്പെടുത്തിയിരുന്നു. അടുത്ത കാലത്ത് മലയാളത്തില്‍ ഏറ്റവും ജനപ്രിയ നോവലായി മാറിയ ഒന്നാണ് അഖില്‍ എഴുതിയ ‘റാം കെയര്‍ ഓഫ് ആനന്ദി’. ഇത് സിനിമയാക്കുക എന്നത് അഖിലിന്റെ സ്വപ്ന പദ്ധതിയാണ്. ഇപ്പോഴിതാ പ്രണവ് മോഹന്‍ലാലിനെയും സായ് പല്ലവിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി റാം കെയര്‍ ഓഫ് ആനന്ദി സിനിമയാക്കാനുള്ള ശ്രമം ആരംഭിച്ചതായി അഖില്‍ പി ധര്മ്മജന് പ്രതികരിച്ചിരിക്കുകയാണ്. പ്രധാന റോളില്‍ പ്രണവും സായ് പല്ലവിയും അഭിനയിക്കണമെന്നാണ് ആഗ്രഹം, അതിന് വേണ്ടിയുള്ള ശ്രമത്തിലാണ്’ എന്ന് അഖില്‍ പ്രതികരിച്ചു.
നോവലെഴുതാനുള്ള അനുഭവങ്ങള്‍ സ്വന്തമാക്കാനും സിനിമ പഠിക്കാനും ആലപ്പുഴയലില് നിന്നും ചെന്നൈ നഗരത്തിലെത്തിയ ശ്രീറാം എന്ന യുവാവും ആനന്ദി എന്ന ശ്രീലങ്കന്‍ യുവതിയുടെയും ജീവിതത്തില്‍ നടക്കുന്ന ചില വിചിത്ര സംഭവങ്ങളാണ് റാം കെയര്‍ ഓഫ് ആനന്ദി എന്ന നോവല്‍
തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…
'നടി, അവതാരക എന്ന നിലയിലെല്ലാം തിളങ്ങിയ താരമാണ് ദിവ്യാങ്ക തൃപാഠി. തെന്നിന്ത്യയിലും താരത്തിന് വലിയ ആരാധകക്കൂട്ടമുണ്ട്. ഇപ്പോൾ ദിവ്യാങ്ക മുമ്പ്…
മമ്മൂട്ടിയെ നായകനാക്കികൊണ്ട് ഒരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് മുൻപ് പൃഥ്വിരാജ് വെളിപ്പെടുത്തിയിരുന്നു. 'എംപുരാന്' ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ആയിരിക്കും…
മലയാളികളുടെ ഇഷ്ട നായിക ശോഭന ഫാസിൽ സംവിധാനം ചെയ്യ്ത 'മണിച്ചിത്ര താഴി'ൽ തന്റെ കഥാപാത്രമായ നാഗവല്ലിയോട് നൂറ് ശതമാനം നീതി…
ഹിന്ദി സീരിയൽ രംഗത്തെ നടിയും, അവതാരകയുമായ താരമാണ് ദിവ്യാങ്ക ത്രിപാഠി, മുൻപൊരിക്കൽ താരം നേരിട്ട കാസ്റ്റിംഗ് കൗച്ചിന് കുറിച്ച് തുറന്നു…