പ്രണവും സായ് പല്ലവിയും ഒന്നിക്കുന്നു? ‘റാം കെയര്‍ ഓഫ് ആനന്ദി’യില്‍ പ്രതികരണവുമായി അഖില്‍ പി. ധര്‍മ്മജന്‍!

നവാഗതനായ അഖില്‍ ധര്‍മ്മജന്‍ ഒരുക്കുന്ന പുതിയ ചിത്രത്തില്‍ പ്രണവ് മോഹന്‍ലാലും സായി പല്ലവിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും എന്നാണ് മലായാള സിനിമയില്‍ നിന്നെത്തുന്നത്. ‘റാം കെയര്‍ ഓഫ് ആനന്ദി’ എന്നാണ് ചിത്രത്തിന്റെ പേര്. തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ‘2018’ ന്റെ തിരക്കഥാകൃത്തില്‍ ഒരാളാണ് അഖില്‍ പി. ധര്‍മ്മജന്‍.


ഈയിടെ തന്റെ സ്വപ്നപദ്ധതിയെപ്പറ്റി അഖില്‍ വെളിപ്പെടുത്തിയിരുന്നു. അടുത്ത കാലത്ത് മലയാളത്തില്‍ ഏറ്റവും ജനപ്രിയ നോവലായി മാറിയ ഒന്നാണ് അഖില്‍ എഴുതിയ ‘റാം കെയര്‍ ഓഫ് ആനന്ദി’. ഇത് സിനിമയാക്കുക എന്നത് അഖിലിന്റെ സ്വപ്ന പദ്ധതിയാണ്. ഇപ്പോഴിതാ പ്രണവ് മോഹന്‍ലാലിനെയും സായ് പല്ലവിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി റാം കെയര്‍ ഓഫ് ആനന്ദി സിനിമയാക്കാനുള്ള ശ്രമം ആരംഭിച്ചതായി അഖില്‍ പി ധര്‍മ്മജന്‍ പ്രതികരിച്ചിരിക്കുകയാണ്. പ്രധാന റോളില്‍ പ്രണവും സായ് പല്ലവിയും അഭിനയിക്കണമെന്നാണ് ആഗ്രഹം, അതിന് വേണ്ടിയുള്ള ശ്രമത്തിലാണ്’ എന്ന് അഖില്‍ പ്രതികരിച്ചു.

നോവലെഴുതാനുള്ള അനുഭവങ്ങള്‍ സ്വന്തമാക്കാനും സിനിമ പഠിക്കാനും ആലപ്പുഴയലില്‍ നിന്നും ചെന്നൈ നഗരത്തിലെത്തിയ ശ്രീറാം എന്ന യുവാവും ആനന്ദി എന്ന ശ്രീലങ്കന്‍ യുവതിയുടെയും ജീവിതത്തില്‍ നടക്കുന്ന ചില വിചിത്ര സംഭവങ്ങളാണ് റാം കെയര്‍ ഓഫ് ആനന്ദി എന്ന നോവല്‍