പണത്തിനും അധികാരത്തിനും വേണ്ടിയല്ല രാഷ്ട്രീയത്തിൽ പ്രവേശിച്ചതെന്ന് പ്രമുഖ നടി!

വളരെ പ്രമുഖയായ ടെലിവിഷൻ താരവും ബിഗ് ബോസ് മത്സരാർത്ഥിയുമായിരുന്ന കാമ്യ പഞ്ചാബ് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്.സംസ്ഥാന അധ്യക്ഷന്‍ ഭായ് ജഗ്തപില്‍നിന്ന് ദാദർ വെസ്റ്റിലെ പാർട്ടി ആസ്ഥാനത്ത് വെച്ച് കോണ്‍ഗ്രസിന്റെ  പ്രാഥമികാംഗത്വം സ്വീകരിച്ചിരിക്കുകയാണ് കാമ്യ.രാഷ്ട്രീയ പ്രസ്ഥാനത്തിൽ ചേർന്ന് കൊണ്ട് രാജ്യത്തെയും ജനങ്ങളെയും സേവിക്കാൻ ആഗ്രഹിക്കുന്നുവെന്ന് പ്രാഥമികാംഗത്വം സ്വീകരിച്ചിച്ചു കൊണ്ട് താരം വ്യക്തമാക്കി.

kamya 1

ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് സ്ത്രീശാക്തീകരണത്തിലും ഗാർഹിക അതിക്രമങ്ങൾക്കും കൂടുതൽ ശ്രദ്ധ നൽകുവാനാണ്‌.എന്തെന്നാൽ കുറെ വർഷങ്ങൾ കൊണ്ട് ഇതേ അവസ്ഥ അനുഭവിച്ചിരുന്നു.ഏറ്റവും ശക്തമായ ഒരു കാരണത്തിന് വേണ്ടി മാത്രമാണ് താൻ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതെന്നും അധികാരത്തിനോട് അത്ര ആർത്തിയില്ലെന്നും കാമ്യ തുറന്ന് പറയുന്നു.

kamya4

ലക്ഷ്യം എന്നത് പ്രവർത്തിക്കുക മാത്രമാണ്.ആദ്യo ഞാൻ സ്നേഹിക്കുന്ന അഭിനയത്തെയാണ്.അത് തുടർന്ന് കൊണ്ടേയിരിക്കും.ഈ രാഷ്ട്രീയ പ്രവേശനം എന്നത് ഒരു തമാശയല്ല,അതെ പോലെ ഈ പ്രവേശനം കൊണ്ട് പണമുണ്ടാക്കാനോ അധികാരം സ്ഥാപിക്കാനോ ശ്രമം നടത്തില്ലെന്ന് കാമ്യ പറയുന്നു.

kamya2

മികവുറ്റ അഭിനയം കൊണ്ട് പ്രേഷകരുടെ മനസ്സിൽ സ്ഥാനം നേടുവാൻ താരത്തിന് കഴിഞ്ഞു.അത് കൊണ്ട് മുപ്പതിലേറെ സീരിയലുകൾ കാമ്യ അഭിനയിച്ചു. അതെ പോലെ മറ്റൊരു സുപ്രധാന കാര്യം എന്തെന്നാൽ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച കാമ്യ അഭിനന്ദിച്ചു കൊണ്ട് കൂടെയുള്ള സഹപ്രവർത്തകരും രംഗത്ത് എത്തിയിരുന്നു.കാമ്യയെ മറ്റുള്ള നടിമാരിൽ നിന്നും ഏറെ വ്യത്യസ്തയാക്കുന്നത് അഭിനയ ശൈലി തന്നെയാണ്.

 

Vishnu