Categories: Film News

പ്രേക്ഷകരെ പൂർണ്ണമായും തൃപ്തിപ്പെടുത്താൻ സമയവും ക്ഷമയും ആവശ്യമാണെന്ന് ഷാരൂഖ് ഖാൻ!!

പത്താന്റെ സൂപ്പർഹിറ്റ് വിജയത്തിന് ശേഷം, പ്രേക്ഷകര്ക്ക് ഏറ്റവും മികച്ച സിനിമ നൽകാൻ തയ്യാറെടുക്കുകയാണ് കിങ് ഖാൻ. ആറ്റ്ലി സംവിധാനം ചെയ്യുന്ന ജവാൻ ഈ വർഷത്തെ ഏറ്റവും വലിയ എന്റെർറ്റൈൻർ ആകുമെന്നാണ് ആരാധകർ പറയുന്നത്. ജവാൻ ഈ വരുന്ന സെപ്റ്റംബർ 7 ന് റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്.

ചിത്രത്തിന്റെ റിലീസ് തീയതി അനൗൺസ് ചെയ്ത മുതൽ ഷാരൂഖ് ഖാൻ ട്വിറ്ററിൽ അസെടഞഗ സെഗ്മെന്റിലൂടെ ആരാധകരുമായി സംവദിക്കുന്നുണ്ട്. ജവാൻ വൈകുന്നത് എന്തുകൊണ്ടാണെന്ന ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടിയായി ”പ്രേക്ഷകരെ പൂർണ്ണമായും തൃപ്തിപ്പെടുത്താൻ സമയവും ക്ഷമയും ആവശ്യമാണ്,” എന്നായിരുന്നു ഷാരൂഖ് ഖാന്റെ മറുപടി.സിനിമയിൽ നിങ്ങൾക്ക് ഏറ്റവും ഇഷ്ടം എന്താണെന്ന് ചോദിച്ചപ്പോൾ, ”തനിക്കിതു ഒരു പുതിയ തരം വേഷം ആണെന്നും, മാസ്സ് സിനിമ എന്നതിനേക്കാൾ ആറ്റ്‌ലിയും അദ്ദേഹത്തിന്റ മരണമാസ് ടീമും ആണ് തന്നെ ആവേശം കൊള്ളിക്കുന്നത്” എന്നായിരുന്ന കിങ് ഖാൻ പറഞ്ഞത്.

അതേ സമയം സിനിമയിൽ നായികയായി എത്തുന്നത് നയൻതാരയാണ്. നയൻതാരയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണ് ജവാൻ. വിജയ് സേതുപതി, സാനിയ മൽഹോത്ര, പ്രിയാമണി എന്നീ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. നയൻതാര അന്വേഷണ ഉദ്യോഗസ്ഥയായും ഷാരൂഖ് ഖാൻ ഇരട്ടവേഷത്തിലുമാണ് എത്തുന്നതത്രെ.ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസ് ആയാണ് ജവാൻ തിയറ്ററിൽ എത്തുക.

 

Aiswarya Aishu