‘വിടാമുയർച്ചി’യിൽ അജിത്തിന്റെ നായികയാവുന്നത് ആരാണെന്നോ?

അജിത്ത് നായകനാകുന്ന ഏറ്റവും പുതിയ ചിത്രംമാണ് ‘വിടാമുയർച്ചി’. ചിത്രത്തിൽിൽ നായികയാകുന്നത് ആരാണെന്നറിയോമോ? തമിഴ് സിനിമയിലെ താരസുന്ദരി തൃഷയാണ്. മഗിഴ് തിരുമേനിയുടെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിലാണ് തൃഷ എത്തുന്നത്. എട്ട് വർഷത്തെ ഇടവേളയക്ക് ശേഷമാണ് തൃഷയും അജിത്തും ഒരുമിച്ചെത്തുന്നത്.

.ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത് 2015-ൽ പുറത്തിറങ്ങിയ ‘യെന്നൈ അറിന്താൽ’ ആണ് തൃഷയും അജിത്തും ഒരുമിച്ചഭിനയിച്ച ഒടുവിലത്തെ ചിത്രം. വിടാമുയർച്ചിയിൽ ഇരുവരും വീണ്ടും ഒന്നിക്കുന്നുവെന്ന വാർത്ത ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്.

വിടാമുയർച്ചിയുടെ സംഗീതസംവിധാനം നിർവഹിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. നീരവ് ഷാ ഛായാഗ്രഹണവും നിർവ്വഹിക്കുന്നു. ‘പ്രയത്നങ്ങൾ ഒരിക്കലും പരാജയപ്പെടില്ല’ എന്നാണ് സിനിമയുടെ ടാഗ് ലൈൻ. തമിഴിൽ നിശ്ചയദാർഢ്യം എന്നാണ് വിടാമുയാർച്ചിയുടെ അർത്ഥം.

ലൈക്ക പ്രൊഡക്ഷൻസാണ് വിടാമുയർച്ചി നിർമിക്കുന്നത്. അജിത്തിന്റെ 52-ാം ജന്മദിനത്തിലാണ് സിനിമയുടെ പേര് നിർമ്മാതാക്കൾ പുറത്ത് വിട്ടത് ചിത്രത്തിന്റെ ഇതിവൃത്തത്തെയും അഭിനേതാക്കളെയും കുറിച്ചുള്ള മറ്റ് വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. താരത്തിന്റെ 62-ാം ചിത്രമാണ് വിടാമുയർച്ചി. അജിത് ഏറ്റവുമൊടുവിൽ അഭിനയിച്ച ചിത്രം ‘തുനിവ്’ ആണ്. എച്ച് വിനോദാണ് തുനിവ് സംവിധാനം ചെയ്തത്‌

Aiswarya Aishu