‘അവരുടെ കുടുംബം ദുഷിച്ചതാകും’; പ്രതികരിച്ച് കൃഷ്ണകുമാർ

സോഷ്യൽ മീഡിയയിൽ സജീവമായ  മലയാളികൾക്ക് ഒട്ടും പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലാത്ത താര  കുടുംബമാണ് നടൻ കൃഷ്ണ കുമാറിന്‍റെത്. ഭാ​ര്യ സിന്ധുവും തന്റെ നാല് മക്കളുമായി സന്തോഷകരമായ ജീവിതം നയിക്കുന്ന കിഷോർ, സോഷ്യൽ മീഡിയയിൽ സജീവമാണ്. കുടുംബാംഗങ്ങളിൽ മൂത്തമകൾ അഹാനയും  കൃഷ്ണ കുമാറം അഭിനയ രംഗത് സജീവമാണെങ്കിലും ഇവരെ  മാത്രമല്ല മറ്റു  കുടുംബാം​ഗങ്ങളെല്ലാം സുപരിചിതനാണ് .എല്ലാവരും തന്നെ ഇൻസ്റ്റാഗ്രാമിലും യുട്യൂബിലും അത്രത്തോളം സജീവമാണ്. ലോക്ക് ഡൗണ്‍ കാലത്ത് ഇൻസ്റ്റാഗ്രാം ഇത്രത്തോളം ഉപയോഗിച്ച മറ്റ് താരകുടുംബമുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്ന് തന്നെയാകും ഉത്തരം. ഇവരുടെ വീഡിയോകളും സന്തോഷങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറൽ ആകാറുമുണ്ട്. കൃഷ്ണൻകുമാറിന് രാഷ്ട്രീയത്തിന്റെ പേരിൽ കിട്ടുന്ന വിമര്ശനങ്ങലല്ല  നാല് പെണ്മക്കളുടെ  അച്ഛൻ എന്ന സ്ഥാനത്തേക്ക് വരുമ്പോ കിട്ടാറുള്ളത്. മക്കളെ അവരുടെ സ്വാതന്ത്ര്യത്തെ മാനിച്ച അവരുടെ ഇഷ്ടത്തിനനുസരിച് വളർത്തുന്ന കൃഷ്ണകുമാർ എന്ന അച്ഛൻ  ഏറെ സ്വീകാര്യനാണ് . എന്നാൽ അടുത്തിടെ മകളുടെ ജന്മദിനത്തില്‍ മകളെ ചേർത്തുപിടിച്ചു  നില്‍ക്കുന്ന വീഡിയോയ്ക്ക് താഴെ  കൃഷ്ണകുമാറിനെതിരെ ചിലര്‍ മോശം കമന്‍റ് ഇട്ടിരുന്നു. കുടുംബത്തിലെ ഏറ്റവും ഇളയവളായ ഹൻസിക അടുത്തിടെയാണ് പതിനെട്ടാം പിറന്നാൾ ആഘോഷിച്ചത്. ഹൻസികയുടെ പതിനെട്ടാം പിറന്നാളിന് ഹൃദ്യമായ ആശംസകളുമായി അച്ഛൻ കൃഷ്ണകുമാർ സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പും വൈറലായിരുന്നു. എന്നാൽ  ക്രിഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണ  പങ്കുവെച്ചൊരു വിഡിയോയിൽ മകൾ ഹൻസികയെ ചേർത്തുപിടിച്ചു നിൽക്കുന്ന കൃഷ്ണകുമാറായിരുന്നു ഉണ്ടായിരുന്നത്. വീഡിയോ വൈറലായതോടെ അച്ഛൻ-മകൾ ബന്ധത്തെ വളരെ മോശമായി വ്യാഖ്യാനിച്ചുള്ള നിരവധി കമന്റുകളാണ് വന്നത്. വിമർശനം കൂടിയപ്പോൾ ചിലർ കൃഷ്ണകുമാറിനെയും കുടുംബത്തെയും അനുകൂലിച്ചുമെത്തി. ഈ വിഷയത്തില്‍ ശക്തമായി പ്രതികരിക്കുകയാണ് കൃഷ്ണ കുമാര്‍.ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കൃഷ്ണകുമാറിന്‍റെ പ്രതികരണം. ഈ സംഭവത്തില്‍ കാഴ്ചപ്പാടിന്‍റെ പ്രശ്നമുണ്ട് എന്നാണ് കൃഷ്ണൻകുമാർ പറയുന്നത് . നമ്മൾ ഇഷ്ടപ്പെടുന്ന കാര്യങ്ങള്‍ മറ്റൊരാൾക്ക് തല്ലിപ്പൊളി എന്ന് തോന്നിയേക്കാം എന്നും  തന്‍റെ രാഷ്ട്രീയത്തോടൊക്കെ വിയോജിപ്പ് ഉള്ള ആളുകൾ ഇങ്ങനെയൊക്കെ എഴുതി കഴിഞ്ഞാൽ  മാനസികമായി തകർക്കാം എന്നൊക്കെ വിചാരിക്കുന്നുവെന്നുമാണ് കൃഷ്ണകുമാർ പറഞ്ഞത്.അതുപോലെ ഇങ്ങനെയൊക്കെ എഴുതി കുറെ വ്യൂസ് ഉണ്ടാക്കി പണമുണ്ടാക്കാം എന്ന് കരുതുന്നവരും ഉണ്ടാകാം. അത് എപ്പോഴും അങ്ങനെയൊക്കെ തന്നെയാണ് എന്നും കൃഷ്ണകുമാർ കൂട്ടിച്ചേർത്തു.

അതോടൊപ്പം ബന്ധങ്ങളെ മനസിലാക്കാത്ത ആളുകളുണ്ട് എന്നും കൃഷ്ണകുമാർ പറയുന്നു. അവരുടെ വീട്ടിൽ ചിലപ്പോൾ വളരെ ദുഷിച്ച രീതിയിലാകും കുടുംബം. താറുമാറായ കുടുംബമായിരിക്കും. അത് അവർക്കുണ്ടാകുന്ന കോംപ്ലക്സ് ആണ് ഇത്തരം മോശം കമന്‍റുകളിലേക്ക് നയിക്കുന്നത്. അതിനെ കുറ്റം പറയാൻ പറ്റില്ല. അയാൾ അനുഭവിക്കുന്നതിൽ നിന്ന് തോന്നുന്നതാകും ഇത്തരം കമന്‍റുകള്‍ എന്നു കൃഷ്ണൻകുമാർ പറഞ്ഞു. ഒരു മകനാണെങ്കിൽ  ആ  മകന് അമ്മയെ കെട്ടിപ്പെടിച്ചൂടേ എന്നും കൃഷ്ണകുമാർ ചോദിക്കുന്നു.തന്റെ  അമ്മയും താനും തമ്മിൽ  നല്ല പ്രായവ്യത്യാസമുള്ളവരാണ് എന്നും  അമ്മ വലിയ സ്നേഹ പ്രകടനങ്ങൾ ഒന്നും കാണിച്ചിട്ടില്ല എന്നും  അമ്മ ത്ന്ന കെട്ടിപിടിച്ചതായുള്ള ഓർമ്മപോലും തനിക്കില്ല എന്നും കൃഷ്ണകുമാർ ഓർക്കുന്നു.  പിന്നീട്  അമ്മ കിടപ്പിലായപ്പോൾ താൻ അമ്മയെ എടുക്കുകയും മുന്നിൽ കൊണ്ടുപോയി ഇരുത്തുകയുമൊക്കെ ചെയ്യുമായിരുന്നു എന്നും കൃഷ്ണകുമാർ പറഞ്ഞു . അത് അമ്മയെ തൊടാനും എടുക്കാനുമുള്ള ആഗ്രഹം കൊണ്ടായിരുന്നു എന്നും പക്ഷെ തന്റെ ‘അമ്മ  ഇന്ന് തന്നോടൊപ്പം ഇല്ല എന്നും കൃഷ്ണൻകുമാർ നൊമ്പരപ്പെടുന്നുണ്ട്. അതോടൊപ്പം മറ്റുള്ളവർക്കായി ഒരു ഉപദേശവും കൃഷ്ണൻകുമാർ നൽകുന്നുണ്ട്.  നിങ്ങൾ എല്ലാവരും സ്വന്തം  അച്ഛനെയും അമ്മയെയുമൊക്കെ കെട്ടിപ്പിടിക്കണം, ഉമ്മ കൊടുക്കണം, അവരോട് സ്നേഹത്തിൽ പെരുമാറണം. കാരണം അവരില്ലാതെ വരുന്ന ഒരു ദിവസം ഉണ്ടാകും. അപ്പോഴേ അതിന്റെ വേദന അറിയൂ എന്നാണ്കൃഷ്ണ കുമാർ  അഭിമുഖത്തില്‍ പറഞ്ഞത്.