താനുണ്ടായിരുന്ന സീസണിലെ പലരുടെയും ലൈഫിനെ ബിഗ് ബോസ് ബാധിച്ചിരുന്നു!! ജാസ്മിന്‍ മുസ്ലിമാണ്, പുറത്തിറങ്ങിയാല്‍ എന്താകുമെന്ന് അറിയില്ല-തെസ്‌നിഖാന്‍

മലയാളത്തിലെ ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം ആറാം സീസണ്‍ പുരോഗമിയ്ക്കുകയാണിപ്പോള്‍. ഈ സീസണില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയാകുന്നത് ഗബ്രി- ജാസ്മിന്‍ സൗഹൃദമാണ്. വലിയ വിമര്‍ശനമാണ് ഇരുവരുടെയും ബന്ധം നേരിടുന്നത്. ഗെയിമിനായുള്ള ലവ് സ്ട്രാറ്റജി എന്നാണ് താരങ്ങള്‍ നേരിടുന്ന പ്രധാന വിമര്‍ശനം.

ഇപ്പോഴിതാ ഇരുവരെയും കുറിച്ച് നടി തെസ്‌നിഖാന്‍ പറയുന്ന വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. ജാസ്മിനും ഗബ്രിയും തമ്മിലുള്ള ലവ് ആംഗിള്‍ പ്രേക്ഷകര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അത് വെറും ഗെയിം മാത്രമാണെന്ന് തെസ്നി ഖാന്‍ പറയുന്നു.

ഗബ്രിയുടെയും ജാസ്മിന്റെയും ബന്ധം ഗെയിമാണെന്നാണ് തോന്നുന്നത്. അവര്‍ തമ്മില്‍ ഒരു ബോണ്ടുണ്ടെങ്കില്‍ അതൊരു കണ്ടന്റാണ്. അതൊക്കെ കളിയായി എടുത്താന്‍ മതി. പുറത്ത് വരുമ്പോള്‍ ഒന്നും ഉണ്ടാകില്ല. അപ്പോള്‍ നമുക്ക് അറിയാന്‍ പറ്റുമെന്ന് താരം പറയുന്നു.

ജാസ്മിന് സംഭവിച്ചതു പോലെ താനുണ്ടായിരുന്ന സീസണിലും ഒരുപാട് പേരുടെ ലൈഫിനെ ബിഗ് ബോസിലെ ജീവിതം ബാധിച്ചിരുന്നു. ജാസ്മിന്‍ ഒരു മുസ്ലീമായതുകൊണ്ട് പുറത്തിറങ്ങിയാല്‍ എന്താകുമെന്ന് അറിയില്ല. കാരണം മുസ്ലീംസ് മറ്റുള്ള ആളുകളെപ്പോലെ എല്ലാം അംഗീകരിക്കുന്നവരല്ല.

ജാസ്മിന്‍ നന്നായി ഗെയിം കളിക്കുന്നുണ്ട്. ഹൗസിനുള്ളില്‍ എത്തിയതുകൊണ്ടുള്ള പ്രശ്നങ്ങള്‍ കാരണമാകും പലര്‍ക്കും നിയമങ്ങള്‍ തെറ്റിക്കേണ്ടി വരുന്നത്. ഹൗസിനുള്ളിലെ ജീവിതം വലിയൊരു എക്സ്പീരിയന്‍സാണ്. ചിലപ്പോള്‍ ആത്മഹത്യ ചെയ്യാന്‍ തോന്നുമെന്നും താരം പറയുന്നു.

താന്‍ ബിഗ് ബോസില്‍ മത്സരിച്ചപ്പോള്‍ അവിടെ ആര്യയും വീണയുമെല്ലാം ഉണ്ടായിരുന്നു. പക്ഷെ ഹൗസിനുള്ളില്‍ തങ്ങള്‍ക്കിടയിലുണ്ടായിരുന്ന പരിചയം പോലും കാണിച്ചില്ല. അതുമൊരു സ്ട്രാറ്റജിയാണ്. അതിന് അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അവിടെ ചെന്നപ്പോള്‍ താന്‍ ശരിയ്ക്കും ഞെട്ടിപ്പോയെന്നും തെസ്‌നിഖാന്‍ പറയുന്നു.

Anu

Recent Posts

“പുതിയ കഥ വല്ലതുമുണ്ടോ സാറിനു പറയാന്‍?”; കനകരാജ്യത്തിന്റെ ഹൃദയസ്പര്‍ശിയായ ട്രെയിലര്‍ പുറത്ത്, ചിത്രം ജൂലൈ 5-ന് തീയറ്ററുകളിലേക്ക്

ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…

10 hours ago

ജാസ്മിനെ മോശമായി ചിത്രീകരിച്ചില്ല; കരയുന്നത് കൊണ്ട് ഷോയിലേക്ക് എടുക്കാതിരുന്നില്ല ; നോറ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഇത്രത്തോളം ദിവസം നില്‍ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…

13 hours ago

44 കാരനായ പ്രഭാസ് അവിവാഹിതനായി തുടരുന്നതിന്റെ കാരണത്തെ കുറിച്ച് രാജമൗലി പറയുന്നു

നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…

14 hours ago

ആ സമയത്തു മറക്കാനാവാത്ത അനുഭവമായിരുന്നു മമ്മൂട്ടിയുടെ ‘വര്ഷം’ എന്ന സിനിമയിൽ ഉണ്ടായത്, കൃഷ്ണ ശങ്കർ

'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…

15 hours ago

പ്രണയത്തിനല്ല പ്രധാന്യം, കാമം തന്നെ! പണം കൊടുത്തും അല്ലാതെയും താൻ അത് നേടാറുണ്ട്; ഷക്കീല

ബി ​ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

17 hours ago

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

18 hours ago