താനുണ്ടായിരുന്ന സീസണിലെ പലരുടെയും ലൈഫിനെ ബിഗ് ബോസ് ബാധിച്ചിരുന്നു!! ജാസ്മിന്‍ മുസ്ലിമാണ്, പുറത്തിറങ്ങിയാല്‍ എന്താകുമെന്ന് അറിയില്ല-തെസ്‌നിഖാന്‍

മലയാളത്തിലെ ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം ആറാം സീസണ്‍ പുരോഗമിയ്ക്കുകയാണിപ്പോള്‍. ഈ സീസണില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയാകുന്നത് ഗബ്രി- ജാസ്മിന്‍ സൗഹൃദമാണ്. വലിയ വിമര്‍ശനമാണ് ഇരുവരുടെയും ബന്ധം നേരിടുന്നത്. ഗെയിമിനായുള്ള ലവ്…

മലയാളത്തിലെ ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം ആറാം സീസണ്‍ പുരോഗമിയ്ക്കുകയാണിപ്പോള്‍. ഈ സീസണില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയാകുന്നത് ഗബ്രി- ജാസ്മിന്‍ സൗഹൃദമാണ്. വലിയ വിമര്‍ശനമാണ് ഇരുവരുടെയും ബന്ധം നേരിടുന്നത്. ഗെയിമിനായുള്ള ലവ് സ്ട്രാറ്റജി എന്നാണ് താരങ്ങള്‍ നേരിടുന്ന പ്രധാന വിമര്‍ശനം.

ഇപ്പോഴിതാ ഇരുവരെയും കുറിച്ച് നടി തെസ്‌നിഖാന്‍ പറയുന്ന വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. ജാസ്മിനും ഗബ്രിയും തമ്മിലുള്ള ലവ് ആംഗിള്‍ പ്രേക്ഷകര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അത് വെറും ഗെയിം മാത്രമാണെന്ന് തെസ്നി ഖാന്‍ പറയുന്നു.

ഗബ്രിയുടെയും ജാസ്മിന്റെയും ബന്ധം ഗെയിമാണെന്നാണ് തോന്നുന്നത്. അവര്‍ തമ്മില്‍ ഒരു ബോണ്ടുണ്ടെങ്കില്‍ അതൊരു കണ്ടന്റാണ്. അതൊക്കെ കളിയായി എടുത്താന്‍ മതി. പുറത്ത് വരുമ്പോള്‍ ഒന്നും ഉണ്ടാകില്ല. അപ്പോള്‍ നമുക്ക് അറിയാന്‍ പറ്റുമെന്ന് താരം പറയുന്നു.

ജാസ്മിന് സംഭവിച്ചതു പോലെ താനുണ്ടായിരുന്ന സീസണിലും ഒരുപാട് പേരുടെ ലൈഫിനെ ബിഗ് ബോസിലെ ജീവിതം ബാധിച്ചിരുന്നു. ജാസ്മിന്‍ ഒരു മുസ്ലീമായതുകൊണ്ട് പുറത്തിറങ്ങിയാല്‍ എന്താകുമെന്ന് അറിയില്ല. കാരണം മുസ്ലീംസ് മറ്റുള്ള ആളുകളെപ്പോലെ എല്ലാം അംഗീകരിക്കുന്നവരല്ല.

ജാസ്മിന്‍ നന്നായി ഗെയിം കളിക്കുന്നുണ്ട്. ഹൗസിനുള്ളില്‍ എത്തിയതുകൊണ്ടുള്ള പ്രശ്നങ്ങള്‍ കാരണമാകും പലര്‍ക്കും നിയമങ്ങള്‍ തെറ്റിക്കേണ്ടി വരുന്നത്. ഹൗസിനുള്ളിലെ ജീവിതം വലിയൊരു എക്സ്പീരിയന്‍സാണ്. ചിലപ്പോള്‍ ആത്മഹത്യ ചെയ്യാന്‍ തോന്നുമെന്നും താരം പറയുന്നു.

താന്‍ ബിഗ് ബോസില്‍ മത്സരിച്ചപ്പോള്‍ അവിടെ ആര്യയും വീണയുമെല്ലാം ഉണ്ടായിരുന്നു. പക്ഷെ ഹൗസിനുള്ളില്‍ തങ്ങള്‍ക്കിടയിലുണ്ടായിരുന്ന പരിചയം പോലും കാണിച്ചില്ല. അതുമൊരു സ്ട്രാറ്റജിയാണ്. അതിന് അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അവിടെ ചെന്നപ്പോള്‍ താന്‍ ശരിയ്ക്കും ഞെട്ടിപ്പോയെന്നും തെസ്‌നിഖാന്‍ പറയുന്നു.