‘പുണ്യം’ മാളികപ്പുറം ടീം സിനിമയുടെ അൻപതാം ദിനം ആഘോഷിച്ചത് ഇങ്ങനെയാണ്!!

ഉണ്ണി മുകുന്ദൻ നായകനായി എത്തിയ പുതിയ ചിത്രം മാളികപ്പുറം റിലീസ് ചെയ്ത് 50 ദിവസം പൂർത്തിയാകുമ്പോഴും സിനിമയുടെ പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ സിനിമയുടെ മികച്ച വിജയം വേറിട്ട രീതിയിൽ ആഘോഷിക്കുകയാണ് അണിയറ പ്രവർത്തകർ.ചിത്രത്തിന്റെ അൻപതാം ദിനാഘോഷത്തിൻറെ ഭാഗമായി നിർദ്ധന കുടുംബങ്ങളിലെ അൻപത് കുഞ്ഞുങ്ങൾക്ക് ചികിത്സാ സഹായമാണ് നിർമ്മാതാവ് പ്രഖ്യാപിച്ചത്.

‘പുണ്യം’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി 50 കുഞ്ഞുങ്ങൾക്ക് ബോൺമാരോ ട്രാൻസ്പ്ലാൻറ് ശാസ്ത്രക്രിയയ്ക്കുള്ള സഹായം നൽകുനനതാണെന്ന് നിർമ്മാതാവ് ആന്റോ ജോസഫ് അറിയിച്ചു. പദ്ധതി കേരളത്തിലെ ആസ്റ്റർ ഹോസ്പിറ്റലുകളുമായി സഹകരിച്ചാണ് മാളികപ്പുറം ടീം നടപ്പിലാക്കുക. ഈ പദ്ധതിയിലൂടെ ബോൺമാരോ ട്രാൻസ്പ്ലാൻറിന് പുറമെ റോബോട്ടിക് സർജറി, റേഡിയേഷൻ തെറാപ്പിക്ക് 50% ഇളവ്, ഓർത്തോ ഓങ്കോ സർജറി ഉൾപ്പെടെയുള്ള ക്യാൻസറുമായി ബന്ധപ്പെട്ട സർജറികൾക്കും കീമോതെറാപ്പിക്കും പ്രത്യേക ഇളവുകൾ നൽകുന്നതാണ്. കൂടാതെ 60 വയസിനു മുകളിൽ പ്രായമായവർക്ക് തടസ്സങ്ങളേതുമില്ലാതെ ചികിത്സ ലഭ്യമാക്കുന്നതിനായി പ്രത്യേക ആനുകൂല്യങ്ങൾ ഉൾപ്പെടെയുള്ള മുൻഗണനാ കാർഡ് തുടങ്ങിയ നേട്ടങ്ങളും പുണ്യം എന്ന ഈ പദ്ധതിയിലൂടെ ലഭ്യമാകും.

പുണ്യം പദ്ധതി മാളികപ്പുറം സിനിമയുടെ ലാഭവിഹിതത്തിൻറെ ഭാഗമായി നൽകുന്ന സാമ്പത്തിക സഹായവും, മിംസ് ചാരിറ്റബിൾ ട്രസ്റ്റിൻറെയും ഡി എം ഹെൽത്ത് കെയറിൻറെയും സാമൂഹിക പ്രതിബദ്ധത നിലനിർത്തുന്ന പ്രമുഖ വ്യക്തിത്വങ്ങളുടേയും സഹകരണത്തോടെയാണ് നടപ്പിലാക്കുക. കഴിഞ്ഞ ദിവസം കോഴിക്കോട് മലബാർ പാലസിൽ വെച്ച് നടന്ന ചടങ്ങിൽ ഉണ്ണി മുകുന്ദൻ, ആസ്റ്റർ മിംസ് കേരള & തമിഴ്നാട് റീജ്യണൽ ഡയറക്ടർ ശ്രീ. ഫർഹാൻ യാസിൻ, സംവിധായകൻ വിഷ്ണു ശശിശങ്കർ, തിരക്കഥാകൃത്ത് അഭിലാഷ് പിള്ള, ബേബി ദേവനന്ദ, മാസ്റ്റർ ശ്രീപദ്, ആസ്റ്റർ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി വിഭാഗം തലവൻ ഡോ. കെ. വി. ഗംഗാധരൻ തുടങ്ങിയവർ പങ്കെടുത്തു.

 

Ajay

Recent Posts

വർഷത്തിൽ നാല് സിനിമ ചെയ്യ്താൽ പിന്നെ വരുന്ന അഞ്ചുവർഷം ഞാൻ ബ്രേക്കെടുക്കും; എന്നാൽ ഇപ്പോൾ ആ മാറ്റം ഉണ്ട്, കാരണം പറഞ്ഞു പാർവതി തിരുവോത്ത്

പാർവതി തിരുവോത്ത് മികച്ച രീതിയിൽ അഭിനയം കാഴ്ച്ച വെച്ച 'ഉള്ളൊഴുക്ക്' എന്ന ചിത്രം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണം നേടി…

13 mins ago

രണ്ടാമത് വിവാഹം കഴിച്ചതോടെ കിടക്കപ്പൊറുതി ഇല്ലാത്ത അവസ്ഥയാണ്, ധർമജൻ

നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി രണ്ടാമതും വിവാഹിതനായത് വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. നേരത്തെ വിവാഹം രജിസ്റ്റര്‍ ചെയ്യാത്തത് കൊണ്ട് ഭാര്യയെ വീണ്ടും…

54 mins ago

ബിഗ്ഗ്‌ബോസ് ടൈറ്റിൽ വിന്നറാകാൻ ജിന്റോ അർഹനായിരുന്നോ, മറുപടിയുമായി അനൂപ്

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ജിന്റോ വിജയിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള കാര്യം അദ്ദേഹം ഷോയില്‍ ചെയ്തിട്ടുണ്ടാകുമെന്ന് പറയുകയാണ് നടനും…

1 hour ago

വിവാഹം നിശ്ചയിച്ചുവെന്ന അഫ്സലിന്റെ വാദത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിൻ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ ബിഗ്ഗ്‌ബോസിന്‌ ശേഷമുള്ള ആദ്യ വീഡിയോ…

1 hour ago

സഞ്ചാരികൾക്ക് ഇനി കാഴ്ചകൾക്കൊപ്പം കണ്ണും മനസും മാത്രമല്ല വാഹനവും ചാർജ് ചെയ്യാം

ജില്ലയിലെത്തുന്ന സഞ്ചാരികൾക്ക് ഇനി കാഴ്ചകൾക്കൊപ്പം കണ്ണും മനസും മാത്രമല്ല വാഹനവും ചാർജ് ചെയ്യാം. പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ ഇലക്ട്രിക് വെഹിക്കിള്‍…

2 hours ago

ആ വാഹനാപകടം താൻ മുൻകൂട്ടി അറിഞ്ഞിരുന്നു, ഇടവേള ബാബു

നടൻ ആയില്ലെങ്കിലും താരസംഘടന പ്രവർത്തകനായി ശ്രദ്ധിക്കപ്പെട്ടയാൾ ആണ് ഇടവേളബാബക് . ജീവിതത്തില്‍ നിമിത്തങ്ങളില്‍ വിശ്വസിക്കുന്നയാളാണ് താനെന്നു ഇടവേള ബാബു തുറന്നു…

2 hours ago