രജനികാന്ത് നായകനാകുന്ന പുതിയ സിനിമയാണ് ‘ജയിലർ’.താരസമ്പന്നമായ സിനിമയിൽ ഏറെ ആക്ഷൻ രംഗങ്ങളും ഉണ്ട്. ഇപ്പോഴിതാ സിനിമയിലെ ഹൈലൈറ്റ് എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന തരത്തിലുള്ള ഒരു സംഘട്ടന രംഗത്തിനുള്ള തയ്യാറെടുപ്പിലാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. ഈ ഹൈലൈറ്റ് സംഘട്ടന രംഗത്തിൽ നിരവധി സ്റ്റണ്ട്മാൻമാരോടായിരിക്കും രജനികാന്ത് പോരാടുക. ഏറെ മുന്നൊരുക്കങ്ങളോടെ ചിത്രീകരിക്കുന്ന ഈ രംഗത്തിൽ മോഹൻലാലും ഭാഗമാകുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
നെൽസൺ സംവിധാനം ചെയ്യുന്ന സിനിമയാണ് ജയിലർ.സിനിമയുടെ അണിയറ പ്രവർത്തകർ ഒരാഴ്ചയായി ഈ രംഗം റിഹേഴ്സൽ ചെയ്തു കൊണ്ടിരിക്കുകയാണത്രെ. രമ്യാ കൃഷ്ണനും, തമന്നയും ആണ് ചിത്രത്തിൽ നായികാ കഥാപാത്രമായി എത്തുന്നത്. സിനിമയുടെ ഷൂട്ടിംഗ് അവസാന ഘട്ടത്തിലെത്തിയിരിക്കുകയാണ്. ഏപ്രിലിൽ ചിത്രം പൂർത്തിയാകുമെന്നാണ് സൂചന.
സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് സിനിമ നിർമിക്കുന്നത്. പേര് സൂചിപ്പിക്കുന്നതുപോലെ ചിത്രത്തിൽ ഒരു ‘ജയിലറു’ടെ വേഷത്തിലാണ് രജനി എത്തുന്നത്. അനിരുദ്ധ് രവിചന്ദർ സംഗീതം പകരുന്ന ചിത്രത്തിന് ഛായാഗ്രഹണം നിർവ്വഹിക്കുന്നത് വിജയ് കാർത്തിക് കണ്ണനാണ്. ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫി സ്റ്റണ്ട് ശിവയാണ്
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…