രജനികാന്ത് ചിത്രം ജയിലറിന്റെ പുതിയ അപ്‌ഡേറ്റ് ഇതാണ്!

രജനികാന്ത് നായകനാകുന്ന പുതിയ സിനിമയാണ് ‘ജയിലർ’.താരസമ്പന്നമായ സിനിമയിൽ ഏറെ ആക്ഷൻ രംഗങ്ങളും ഉണ്ട്. ഇപ്പോഴിതാ സിനിമയിലെ ഹൈലൈറ്റ് എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന തരത്തിലുള്ള ഒരു സംഘട്ടന രംഗത്തിനുള്ള തയ്യാറെടുപ്പിലാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. ഈ…

രജനികാന്ത് നായകനാകുന്ന പുതിയ സിനിമയാണ് ‘ജയിലർ’.താരസമ്പന്നമായ സിനിമയിൽ ഏറെ ആക്ഷൻ രംഗങ്ങളും ഉണ്ട്. ഇപ്പോഴിതാ സിനിമയിലെ ഹൈലൈറ്റ് എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന തരത്തിലുള്ള ഒരു സംഘട്ടന രംഗത്തിനുള്ള തയ്യാറെടുപ്പിലാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. ഈ ഹൈലൈറ്റ് സംഘട്ടന രംഗത്തിൽ നിരവധി സ്റ്റണ്ട്മാൻമാരോടായിരിക്കും രജനികാന്ത് പോരാടുക. ഏറെ മുന്നൊരുക്കങ്ങളോടെ ചിത്രീകരിക്കുന്ന ഈ രംഗത്തിൽ മോഹൻലാലും ഭാഗമാകുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

നെൽസൺ സംവിധാനം ചെയ്യുന്ന സിനിമയാണ് ജയിലർ.സിനിമയുടെ അണിയറ പ്രവർത്തകർ ഒരാഴ്ചയായി ഈ രംഗം റിഹേഴ്‌സൽ ചെയ്തു കൊണ്ടിരിക്കുകയാണത്രെ. രമ്യാ കൃഷ്ണനും, തമന്നയും ആണ് ചിത്രത്തിൽ നായികാ കഥാപാത്രമായി എത്തുന്നത്. സിനിമയുടെ ഷൂട്ടിംഗ് അവസാന ഘട്ടത്തിലെത്തിയിരിക്കുകയാണ്. ഏപ്രിലിൽ ചിത്രം പൂർത്തിയാകുമെന്നാണ് സൂചന.

സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരനാണ് സിനിമ നിർമിക്കുന്നത്. പേര് സൂചിപ്പിക്കുന്നതുപോലെ ചിത്രത്തിൽ ഒരു ‘ജയിലറു’ടെ വേഷത്തിലാണ് രജനി എത്തുന്നത്. അനിരുദ്ധ് രവിചന്ദർ സംഗീതം പകരുന്ന ചിത്രത്തിന് ഛായാഗ്രഹണം നിർവ്വഹിക്കുന്നത് വിജയ് കാർത്തിക് കണ്ണനാണ്. ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫി സ്റ്റണ്ട് ശിവയാണ്