ഇത്തവണ സന്നിധാനത്തേക്ക് വനിതാ പോലീസ് ഇല്ല , പ്രതിഷേധം നേരിടാന്‍ സ്‌ട്രൈക്കിങ് ഫോഴ്‌സ്

ശബരിമല തീര്‍ത്ഥാടന കാലയളവില്‍ ഇത്തവണ സന്നിധാനത്ത് വനിതാ പോലീസിനെ നിയോഗിക്കുന്നില്ല. വനിത പോലീസിനെ സന്നിധാനത്ത് കയറ്റാതെ നിലയ്ക്കലും, പമ്ബയിലുമായി നിര്‍ത്താനാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ പ്രതിഷേധം നേരിടാന്‍ ആയുധങ്ങളടങ്ങിയ സ്‌ട്രൈക്കിങ് ഫോഴ്‌സ് സന്നിധാനത്തും മരക്കൂട്ടത്തുമെല്ലാമുണ്ടാകും. നിലയ്ക്കലിന് അപ്പുറത്തേക്ക് വാഹനങ്ങള്‍ കടത്തിവിടേണ്ടെന്നാണു തീരുമാനം. കഴിഞ്ഞവര്‍ഷം അയ്യായിരത്തോളം പോലീസിനെ വിന്യസിച്ചെങ്കില്‍ ഇത്തവണ ആദ്യഘട്ടം 2500 പോലീസിനെ മാത്രമാണ് ഇത്തവണ നിയോഗിക്കുന്നത്. ഒപ്പം 150 വനിത പോലീസിനേയും നിയോഗിക്കും. അതേസമയം കഴിഞ്ഞവര്‍ഷമുണ്ടായ പ്രതിഷേധങ്ങള്ആ വര്‍ത്തിച്ചേക്കാമെന്ന് ഇന്റലിജെന്‍സ് റിപ്പോര്‍ട്ടുണ്ട്. അതിനാല്‍ സാധാരണയുള്ള സുരക്ഷാക്രമീകരണത്തിനൊപ്പം പ്ലാന്‍ ബിയും ചേര്‍ത്താണ് പദ്ധതി തയാറാക്കിയിരിക്കുന്നത്. കമ്മ്യൂണിസ്റ്റ് ഭീകരരുടെ ഭീഷണിയുള്‍പ്പെടെ ശബരിമലയില്‍ നിലനില്‍ക്കുന്നതായി ഇപ്പോൾ വിവരം ലഭിച്ചിട്ടുണ്ട് . ശബരിമലയിലെ യുവതീ പ്രവേശന നടപടികള്‍ സുഗമമാക്കുകയാണ് ലക്ഷ്യമെന്നും പദ്ധതി രൂപരേഖയില്‍ സൂചിപ്പിക്കുന്നു. എഡിജിപി ഷെയ്ക് ദര്‍വേസ് സാഹിബിനാണ് ശബരിമലയിലെ പോലീസിന്റെ ഏകോപന ചുമതല. ഐപിഎസ് ഉദ്യോഗസ്ഥരെ കൂട്ടത്തോടെ തന്നെ ശബരിമലയില്‍ വിന്യസിച്ചിട്ടുണ്ട്. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ക്ക് കഴിഞ്ഞ തവണ വഴങ്ങാതിരുന്ന ഉദ്യോഗസ്ഥരെ ഇത്തവണ ഒഴിവാക്കിയെന്നാണ് സൂചന.കഴിഞ്ഞവര്‍ഷത്തെപ്പോലെ സംഘര്‍ഷങ്ങള്‍ക്കു സാധ്യതയുളളതിനാല്‍ കര്‍ശന സുരക്ഷയ്ക്കായാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. നിലവില്‍ പോലീസ് തയാറാക്കിയ ശബരിമല സുരക്ഷാപദ്ധതിയില്‍ യുവതി പ്രവേശനം നടപ്പാക്കണമെന്നോ വേണ്ടെന്നോ പറയുന്നില്ല. യുവതികള്‍ക്ക് പ്രവേശിക്കാമെന്ന വിധിയും അതിനെതിരെയുള്ള പുനപരിശോധനാഹര്‍ജിയും നിലനില്‍ക്കുന്നൂവെന്നു മാത്രമാണ് പരാമര്‍ശം. നവംബര്‍ 15ന് തുറക്കുന്ന നട ജനുവരി 20നാണ് അടയ്ക്കുന്നത്.നാലു തലത്തിലുള്ള സുരക്ഷയുടെ ചുമതല എഡിജിപി ഷേക്ക് ദര്‍വേഷ് സാഹേബ് ഐപിഎസിനാണ്. സന്നിധാനത്തും പരിസരത്തും വ്യോമസനേയും നാവിക സേനയും ശബരിമലയില്‍ സംയുക്തമായി നിരീക്ഷണം നടത്തും. കൊച്ചി സിറ്റി പൊലീസ് കമ്മിഷണറായിരിക്കും ചീഫ് കോ-ഓര്‍ഡിനേറ്റര്‍. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി നോഡല്‍ ഓഫിസര്‍. എമര്‍ജന്‍സി ലാന്‍ഡിങിനായി നിലയ്ക്കല്‍ ഹെലിപ്പാട് ഉപയോഗിക്കും. അടുത്ത സീസണില്‍ സന്നിധാനത്ത് ഹെലിപ്പാഡ് നിര്‍മിക്കണമെന്നും പ്രശ്‌നങ്ങളുണ്ടായാല്‍ ആളുകളെ മാറ്റുന്നതിനു കൂടുതല്‍ തുറന്ന സ്ഥലങ്ങള്‍ ഉണ്ടാകണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മണ്ഡലപൂജയ്ക്കായി 16ാം തീയതിയാണ് നട തുറക്കുന്നത്. 27നാണ് മണ്ഡല പൂജ. കശ്മീര്‍, അയോധ്യ വിഷയങ്ങള്‍ ഉള്ളതിനാല്‍ പ്രശ്‌സ്തമായ ഹൈന്ദവ ക്ഷേത്രങ്ങളെ തീവ്രവാദികള്‍ ലക്ഷ്യമിടുമെന്നു നേരത്തേ കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതു സാധീകരിക്കുന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ കേരള പോലീസസും നല്‍കുന്നതും.

Krithika Kannan