ബോളിവുഡ് നടൻ ടൈഗർ ഷെറോഫ് പൂനെ നഗരത്തിൽ 7.5 കോടി രൂപയുടെ വീട് സ്വന്തമാക്കി. 4,248 ചതുരശ്ര അടി വിസ്തീർണമുള്ള വീട് ഹഡാപ്സറിലെ പ്രീമിയം യോ പൂനെ പ്രോജക്റ്റിൻറെ ഭാഗമാണ്. പൂനയിലെ റിയൽ എസ്റ്റേറ്റ് കമ്പനിയായ പഞ്ച്ഷിൽ റിയാലിറ്റിയാണ് ഈ പ്രൊജക്ട് നടത്തുന്നത്. 2024 മാർച്ച് 5 ന് വീടിൻറെ രജിസ്ട്രേഷൻ നടത്തിയെന്നാണ് റിപ്പോർട്ടുകൾ.
എന്നാൽ, ഈ വീട് താരത്തിന് താമസിക്കാൻ അല്ലെന്നാണ് വിവരങ്ങൾ. വീട് വാടകയ്ക്ക് നൽകാൻ താരം തീരുമാനിച്ചെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പ്രതിമാസം 3.5 ലക്ഷം രൂപ വാടക വരുമാനം ലഭിക്കുന്ന രീതിയിൽ നടനുമായി റിയൽ എസ്റ്റേറ്റ് കമ്പനി നടനുമായി കരാർ ഉണ്ടാക്കിയെന്നാണ് സൂചന.
ടൈഗർ ഷെറോഫുമായി അഞ്ച് വർഷത്തെ വാടക ഇടപാടാണ് ഇപ്പോൾ നടത്തിയിരിക്കുന്നത് എന്നാണ് വിവരം. ചെറിസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന ഡ്രിംഗ്സ് നിർമ്മാതക്കളായ കമ്പനി തങ്ങളുടെ ഗസ്റ്റ് ഹൗസായി വീട് വാടകയ്ക്ക് എടുത്തതായും റിപ്പോർട്ടുകളുണ്ട്. മുംബൈയിലെ ഖാറിൽ എട്ട് ബിഎച്ച്കെ അപ്പാർട്ട്മെൻറ് നേരത്തെ ടൈഗർ ഷെറോഫ് വാങ്ങിയിരുന്നു.
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…