7.5 കോടിയുടെ സ്വപ്ന വീട് സ്വന്തമാക്കി വാടകയ്ക്ക് കൊടുത്ത് ബോളിവുഡ് താരം

ബോളിവുഡ് നടൻ ടൈഗർ ഷെറോഫ് പൂനെ നഗരത്തിൽ 7.5 കോടി രൂപയുടെ വീട് സ്വന്തമാക്കി. 4,248 ചതുരശ്ര അടി വിസ്തീർണമുള്ള വീട് ഹഡാപ്‌സറിലെ പ്രീമിയം യോ പൂനെ പ്രോജക്റ്റിൻറെ ഭാഗമാണ്. പൂനയിലെ റിയൽ എസ്റ്റേറ്റ്…

ബോളിവുഡ് നടൻ ടൈഗർ ഷെറോഫ് പൂനെ നഗരത്തിൽ 7.5 കോടി രൂപയുടെ വീട് സ്വന്തമാക്കി. 4,248 ചതുരശ്ര അടി വിസ്തീർണമുള്ള വീട് ഹഡാപ്‌സറിലെ പ്രീമിയം യോ പൂനെ പ്രോജക്റ്റിൻറെ ഭാഗമാണ്. പൂനയിലെ റിയൽ എസ്റ്റേറ്റ് കമ്പനിയായ പഞ്ച്ഷിൽ റിയാലിറ്റിയാണ് ഈ പ്രൊജക്ട് നടത്തുന്നത്. 2024 മാർച്ച് 5 ന് വീടിൻറെ രജിസ്‌ട്രേഷൻ നടത്തിയെന്നാണ് റിപ്പോർട്ടുകൾ.

എന്നാൽ, ഈ വീട് താരത്തിന് താമസിക്കാൻ അല്ലെന്നാണ് വിവരങ്ങൾ. വീട് വാടകയ്ക്ക് നൽകാൻ താരം തീരുമാനിച്ചെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പ്രതിമാസം 3.5 ലക്ഷം രൂപ വാടക വരുമാനം ലഭിക്കുന്ന രീതിയിൽ നടനുമായി റിയൽ എസ്റ്റേറ്റ് കമ്പനി നടനുമായി കരാർ ഉണ്ടാക്കിയെന്നാണ് സൂചന.

ടൈഗർ ഷെറോഫുമായി അഞ്ച് വർഷത്തെ വാടക ഇടപാടാണ് ഇപ്പോൾ നടത്തിയിരിക്കുന്നത് എന്നാണ് വിവരം. ചെറിസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന ഡ്രിംഗ്സ് നിർമ്മാതക്കളായ കമ്പനി തങ്ങളുടെ ഗസ്റ്റ് ഹൗസായി വീട് വാടകയ്ക്ക് എടുത്തതായും റിപ്പോർട്ടുകളുണ്ട്. മുംബൈയിലെ ഖാറിൽ എട്ട് ബിഎച്ച്‌കെ അപ്പാർട്ട്‌മെൻറ് നേരത്തെ ടൈഗർ ഷെറോഫ് വാങ്ങിയിരുന്നു.