മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ വാനോളം പുകഴ്ത്തി ബോളിവുഡ് താരം. സർ, എ ഡെത്ത് ഇൻ ദ ഗുഞ്ച്, മൺസൂൺ വെഡ്ഡിങ് തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട തിലോത്തമ ഷോം ആണ് മമ്മൂട്ടിയെ പ്രശംസിച്ച് കുറിപ്പ് പോസ്റ്റ് ചെയ്തത്. മമ്മൂട്ടിയെ നേരിൽ കണ്ടതിന്റെ സന്തോഷം ആണ് തിലോത്തമ പങ്കുവെച്ചത്.
‘സ്വയം പുനർനിർമ്മിക്കുന്നതിന് ഇത്രയധികം അഭിനിവേശമുള്ള ഈ മനുഷ്യനെ കണ്ടുമുട്ടാൻ സാധിച്ചത് വളരെ വലിയ ബഹുമതിയായി കാണുകയാണ്, യുവ സംവിധായകർക്ക് ഒപ്പം പ്രവർത്തിക്കാനുള്ള മനസും അത്യാധുനിക സാങ്കേതിക വിദ്യകൾ അറിയാനുള്ള ജിജ്ഞാസയും എല്ലാത്തിനും ഉപരിയായി ലാളിത്യമുള്ള മനുഷ്യനുമായി കുറച്ച് നേരം സാംസാരിക്കാൻ സാധിച്ചു. ഇതിഹാസമാണ് മമ്മൂട്ടി’, എന്നാണ് തിലോത്തമ കുറിച്ചത്.
തിലോത്തമയുടെ പോസ്റ്റ് വൈറലായതോടെ കമന്റുകളുമായി നിരവധി മലയാളികൾ എത്തുകയും ചെയ്തു.. സെലിബ്രിറ്റികളും ഇക്കൂട്ടത്തിൽ ഉണ്ട്. “ഞങ്ങളുടെ സ്വന്തം മമ്മൂക്ക, നമ്മൾ മലയാളികളുടെ സ്വത്ത്, ഞങ്ങളുടെ ഇതിഹാസത്തെ വാഴ്ത്തിയ മാമിന് നന്ദി”, എന്നിങ്ങനെ പോകുന്നു ചിലരുടെ കമൻറുകൾ. അതേസമയം, ഭ്രമയുഗം റിലീസിനായുള്ള കാത്തിരിപ്പിലാണ് മമ്മൂട്ടി ആരാധകർ. രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രം ഫെബ്രുവരി15നാണ് റിലീസ് ചെയ്യുന്നത്.
ഏതാനും മാസങ്ങൾക്ക് മുൻപ് കലാഭവൻ മാണിയുടെ സഹോദരനും പ്രശസ്ത നേതൃത്തകനുമായ ആർ എൽ വി രാമകൃഷ്ണൻ കറുത്തതാണെന്നും, മോഹിനിയാട്ടത്തിനു പറ്റിയ…
തെന്നിന്ത്യൻ സിനിമാ രംഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …
ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…
ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…
ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…
മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…