‘ലാളിത്യമുള്ള മനുഷ്യനുമായി കുറച്ച് നേരം സംസാരിച്ചു, ഇതിഹാസമാണ് മമ്മൂട്ടി’; വാനോളം പ്രശംസിച്ച് ബോളിവുഡ് താരം

മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ വാനോളം പുകഴ്ത്തി ബോളിവുഡ് താരം. സർ, എ ഡെത്ത് ഇൻ ദ ​ഗുഞ്ച്, മൺസൂൺ വെഡ്ഡിങ് തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട തിലോത്തമ ഷോം ആണ് മമ്മൂട്ടിയെ പ്രശംസിച്ച് കുറിപ്പ് പോസ്റ്റ്…

മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ വാനോളം പുകഴ്ത്തി ബോളിവുഡ് താരം. സർ, എ ഡെത്ത് ഇൻ ദ ​ഗുഞ്ച്, മൺസൂൺ വെഡ്ഡിങ് തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട തിലോത്തമ ഷോം ആണ് മമ്മൂട്ടിയെ പ്രശംസിച്ച് കുറിപ്പ് പോസ്റ്റ് ചെയ്തത്. മമ്മൂട്ടിയെ നേരിൽ കണ്ടതിന്റെ സന്തോഷം ആണ് തിലോത്തമ പങ്കുവെച്ചത്.

‘സ്വയം പുനർനിർമ്മിക്കുന്നതിന് ഇത്രയധികം അഭിനിവേശമുള്ള ഈ മനുഷ്യനെ കണ്ടുമുട്ടാൻ സാധിച്ചത് വളരെ വലിയ ബഹുമതിയായി കാണുകയാണ്, യുവ സംവിധായകർക്ക് ഒപ്പം പ്രവർത്തിക്കാനുള്ള മനസും അത്യാധുനിക സാങ്കേതിക വിദ്യകൾ അറിയാനുള്ള ജിജ്ഞാസയും എല്ലാത്തിനും ഉപരിയായി ലാളിത്യമുള്ള മനുഷ്യനുമായി കുറച്ച് നേരം സാംസാരിക്കാൻ സാധിച്ചു. ഇതിഹാസമാണ് മമ്മൂട്ടി’, എന്നാണ് തിലോത്തമ കുറിച്ചത്.

 

View this post on Instagram

 

A post shared by Tillotama Shome (@tillotamashome)

തിലോത്തമയുടെ പോസ്റ്റ് വൈറലായതോടെ കമന്റുകളുമായി നിരവധി മലയാളികൾ എത്തുകയും ചെയ്തു.. സെലിബ്രിറ്റികളും ഇക്കൂട്ടത്തിൽ ഉണ്ട്. “ഞങ്ങളുടെ സ്വന്തം മമ്മൂക്ക, നമ്മൾ മലയാളികളുടെ സ്വത്ത്, ഞങ്ങളുടെ ഇതിഹാസത്തെ വാഴ്ത്തിയ മാമിന് നന്ദി”, എന്നിങ്ങനെ പോകുന്നു ചിലരുടെ കമൻറുകൾ. അതേസമയം, ഭ്രമയുഗം റിലീസിനായുള്ള കാത്തിരിപ്പിലാണ് മമ്മൂട്ടി ആരാധകർ. രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രം ഫെബ്രുവരി15നാണ് റിലീസ് ചെയ്യുന്നത്.