തെലുങ്കിൽ വീണ്ടും തരം​ഗം തീർത്ത് അനുപമ, ഗ്ലാമറസ് വേഷം ഏറ്റെടുത്ത് ആരാധകർ, 100 കോടിയും കടന്ന് കുതിപ്പ്

മലയാളി താരം അനുപമ പരമേശ്വരൻ നായികയായി തെലുങ്ക് ചിത്രം ടില്ലു സ്ക്വയർ 100 കോടി ക്ലബിൽ. മാർച്ച് 29ന് റിലീസ് ചെയ്ത ചിത്രം വെറും 10 ദിവസം കൊണ്ടാണ് കളക്ഷനിലെ മാന്ത്രിക സംഖ്യയും കടന്ന് കുതിച്ചത്. സിദ്ധു ജൊന്നലഗഡ്ഡ നായകനായ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മാലിക് റാം ആണ്. ചിത്രത്തിൻറെ സഹരചനയും സിദ്ധു ജൊന്നലഗഡ്ഡയാണ് നിർവ്വഹിച്ചിരിക്കുന്നത്.

സിതാര എൻറർടെയ്ൻ‍മെൻറ്സ്, ഫോർച്യൂൺ ഫോർ സിനിമാസ് എന്നീ ബാനറുകളിൽ സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവരാണ് നിർമ്മാണം. അതീവ ഗ്ലാമറസ്സായിട്ടാണ് അനുപമ പരമേശ്വരൻ ചിത്രത്തിൽ എത്തിയത്. നായകൻ സിദ്ധു സൊന്നലഗട്ടയുമായിട്ടുള്ള ഇന്റിമേറ്റ് രംഗങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. 40 കോടിയാണ് സിനിമയുടെ ബജറ്റ്.

അനുപമയുടെ ഏറ്റവും ഗ്ലാമറസ്സായ വേഷമാകും ഈ ചിത്രത്തിലേത്. കോടികളാണ് നടി പ്രതിഫലമായി ചിത്രത്തിനായി വാങ്ങിയതും. 2022 ൽ പുറത്തിറങ്ങി ക്രൈം കോമഡി ചിത്രം ഡിജെ ടില്ലുവിന്റെ തുടർഭാഗമാണ് ഈ സിനിമ. മുരളീധർ ഗൗഡ്, സിവിഎൽ നരസിംഹ റാവു, മുരളി ശർമ്മ, പ്രണീത് റെഡ്ഡി കല്ലെം, രാജ് തിരണ്ഡസു തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Ajay

Recent Posts

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

4 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

5 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

6 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

6 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

6 hours ago

ജാസ്മിനെ അവൾ വിശ്വസിച്ചവർ തന്നെ ചതിച്ചു, സായി കൃഷ്ണ

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…

6 hours ago