ജാഫർ ഇടുക്കിയുടെ കൂടെ തനിക്ക് പരുപാടി അവതരിപ്പിക്കാൻ പറ്റില്ല; വെളിപ്പെടുത്തി ടിനി ടോം 

Follow Us :

മിമിക്രി രംഗത്ത് നിന്നും  സിനിമയില്‍ സജീവമായ നടന്‍ ആണ്  ടിനി ടോം. കരിയറിന്റെ തുടക്ക കാലത്തെ മിമിക്രി വേദിയിലെ പ്രകടനങ്ങളെ പറ്റി ടിനി ടോംപറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍സോഷ്യൽ മീഡിയിൽ  വൈറലാവുന്നത്. സ്‌റ്റേജില്‍ നടത്തിയ ഒത്തിരി പരിപാടികള്‍ പരാജയപ്പെട്ടിട്ടുണ്ടെന്നാണ് നടൻ   പറയുന്നത്. വിജയിച്ച പരിപാടികളെക്കാളും പൊട്ടിയ പരിപാടിയാണ്  എന്റെ മനസിലോര്‍മ്മ വരിക നടൻ പറയുന്നു. കാരണം അങ്ങനെ പൊട്ടിയതൊക്കെ നമുക്ക് പുതിയൊരു പാഠമാണ് പഠിപ്പിക്കുന്നത്  , ഇപ്പോൾ താരം ജാഫര്‍ ഇടുക്കിയുടെ കൂടെയും  പരിപാടി അവതരിപ്പിക്കാന്‍ പറ്റില്ലെന്ന് പറയുകയാണ് ,

ഇപ്പോഴും അതിന് സാധിക്കാറില്ല. കാരണം അദ്ദേഹം എങ്ങനെയായിരിക്കും പെരുമാറുക എന്ന് പറയാന്‍ പറ്റില്ല.  ഒരിക്കൽ ഞങ്ങൾ      ഒരുപരുപാടി അവതരിപ്പിച്ചു ,അതിൽ സംഗീതം പഠിപ്പിക്കുന്ന അധ്യാപകനും ,ശിഷ്യനുമായിട്ട് ഞങ്ങള്‍ ഒരു പരിപാടി അവതരിപ്പിച്ചത് . ഒരു ബക്കറ്റില്‍ സാരി സോപ്പ് മുക്കി വെച്ചിട്ടാണ് സംഗീതം പഠിപ്പിക്കുന്നത്. സരിഗമ എന്ന് പറയുമ്പോള്‍ ആദ്യം സാരി പൊക്കി കാണിക്കും. ഗമ കാണിക്കാനായി ഷോള്‍ഡര്‍ പൊക്കി കാണിക്കും. അടുത്തത് പധ എന്ന് പറയുമ്പോള്‍ ബക്കറ്റിലിരിക്കുന്ന സോപ്പിന്റെ പത വാരി മുന്നിലേക്ക് എറിയും. ഇത്  അവിടിരുന്ന ആളുകള്‍ക്ക്   പ്രശ്‌നമായി.

മാത്രമല്ല ഇതെല്ലാം കണ്ട് ചിരി സഹിക്കാന്‍ പറ്റാതെ ഞാന്‍ സ്റ്റേജില്‍ നിന്നും പുറകിലേക്ക് പോയി. ജാഫറിക്കയാണെങ്കില്‍ ഇതെന്താണ് പഠിക്കാന്‍ പിള്ളേരൊന്നും വരാത്തതെന്ന് ചോദിച്ച് വേദിയിലൂടെ നടക്കുകയാണ്. അതിന് ശേഷം എന്റെ കൂടെ ഒരു പരിപാടി ചെയ്യില്ലെന്നാണ് പുള്ളി പറഞ്ഞതെന്ന് ടിനി ടോം ഓര്‍മ്മിക്കുന്നു.അതുപോലെ ഞാനും , സ്‌റ്റേജില്‍ അദ്ദേഹം എങ്ങനെയാണ് പെരുമാറുക എന്ന് അറിയാത്തത് കൊണ്ട് അതും എനിക്കൊരു പേടി സ്വപ്‌നമാണ്. അതുകൊണ്ട് ജാഫറിക്കയുടെ കൂടെ സ്റ്റേജില്‍ കയറാന്‍ ഇപ്പോഴും പേടിയാണെന്ന് ടിനി ടോം പറയുന്നത്.