Categories: Film News

ഉണ്ണിമുകുന്ദനൊപ്പമുള്ള ചിത്രം പങ്കുവച്ച് ടിനി ടോം!!

നമുക്ക് എല്ലാവർക്കും അറിയാവുന്ന കാര്യമാണ് നടൻ ടിനി ടോമും ഉണ്ണി മുകുന്ദനും നല്ല സുഹൃത്തുക്കൾ ആണെന്ന്. പലപ്പോഴും ഇരുവരും ഒരുമിച്ചുള്ള ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ടിനി ടോം പങ്കുവച്ച ഒരു ചിത്രം ശ്രദ്ധ നേടുകയാണ്. നടൻ ബാലയും ഉണ്ണി മുകുന്ദനും തമ്മിലുള്ള വിവാദത്തിനിടെയാണ് ഉണ്ണിക്കൊപ്പമുള്ള ചിത്രമാണ് ടിനി ടോം പങ്കുവച്ചത്.

കഴിഞ്ഞ ദിവസം നടന്നൊരു അവാർഡ് ചടങ്ങിൽ ഉണ്ണി മുകുന്ദനൊപ്പം ഇരിക്കുന്ന ചിത്രമാണ് താരം പങ്കുവച്ചത്. നിരവധി പേരാണ് പുതിയ സംഭവവികാസങ്ങളുടെ പാശ്ചത്തലത്തിൽ ഈ പോസ്റ്റിന് റീയാക്ഷനുമായി എത്തിയിരിക്കുന്നത്്. എ്‌നാൽ വിവാദത്തിൽ താൻ ഉണ്ണി മുകുന്ദനൊപ്പമാണെന്ന് പറയാത് പറയുകയാണ് ടിനിടോം എന്നാണ് ആരാധകർ പറയുന്നത്.

അതേ സമയം ടിനി ടോം കാരണം സോഷ്യൽ മീഡിയയിൽ താരമായ ആളാണ് ബാല എന്നായിരുന്നു ഒരാളുടെ കമന്റ്.എന്നാൽ ‘ഷഫീക്കിൻറെ സന്തോഷം’ എന്ന ചിത്രത്തിൽ ബാലക്ക് പ്രതിഫലം ലഭിച്ചില്ലെന്ന് ബാല പറഞ്ഞിരുന്നു. ബാലക്ക് പണം നൽകിയ തെളിവുകൾ നൽകിയാണ് ട് ഉണ്ണിമുകുന്ദൻ ഇതിനോട് പ്രതികരിച്ചത്‌. ബാലയുടെ അനാവിശ്യ വിവാദമാണെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്

Aiswarya Aishu